ADVERTISEMENT

ഡാലസ്∙ ഡാലസ് കൗണ്ടിയിൽ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് 19 ലവൽ റെഡിലേക്ക് (RED) ഉയർന്നുകൊണ്ട് സെന്റിഗ്രഡ് ഡിസീസ് കൺട്രോൾ ആന്റി പ്രിവൻഷൻ ഉത്തരവിട്ടു. 

ഇൻഡോറിലും പൊതുവാഹനങ്ങളിലും സഞ്ചരിക്കുന്ന എല്ലാവരും മാസ്ക് ധരിക്കണമെന്ന സിഡിസി നിർദേശം കൗണ്ടി, കോളിൽ കൗണ്ടികളിൽ കോവിഡ് 19 ലവൽ റെഡിലേക്ക് ഉയർത്തിയപ്പോൾ ഡന്റൽ കൗണ്ടിയിൽ യെല്ലോ ലെവൽ അലര്‍ട്ട് മാത്രമാണുള്ളത്. 

cdc-centre

ഏറ്റവും അപകടകാരികളായ ഒമിക്രോൺ ഒമിക്രോൺ വേരിയന്റ് BA4, BA5 എന്നിവയാണു പരിശോധനയ്ക്ക് വിധേയരാകാത്തവരിൽ  കൂടുതൽ കാണുന്നതെന്നു വക്താവ് യൂണിവേഴ്സിറ്റി സൗത്ത് വെസ്റ്റ് മെഡിക്കല്‍ സെന്ററിന്റെ പഠനറിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു. 75 ശതമാനത്തിലും ഇതു പ്രകടമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഡാലസിൽ കൗണ്ടിയിലെ കോവിഡ് ലവൽ ഗ്രീനിൽ നിന്നും രണ്ടാഴ്ച മുൻപാണ് യെല്ലോ ലവലിലേക്ക് ഉയർത്തിയതെന്നാണു കൗണ്ടി പബ്ലിക് ഹെൽത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായ ഡോ. ഫിലിപ് യംഗ് പറഞ്ഞു. 

കോവിഡ് വ്യാപനം അധികമാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവും ഉണ്ടാകുന്നതിനാൽ മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന യാത്രികർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോ. ഫിലിപ് അവകാശപ്പെടുന്നു. ബുധനാഴ്ച നോർത്ത് ടെക്സസിൽ മാത്രം 725 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതും കോവിഡ് വാക്സീൻ സ്വീകരിക്കാത്തവരും ബൂസ്റ്റർ ഡോസ് എടുക്കാത്തവരും പെട്ടെന്ന് അവ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. 

English Summary : COVID-19 cases are climbing in Dallas County

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com