ADVERTISEMENT

ന്യൂയോർക്ക്∙ ടെക്സസ് സംസ്ഥാനത്തെ ഡാലസ് പട്ടണത്തിൽ വിവിധ സഭാവിഭാഗത്തിൽപ്പെട്ട  ക്രിസ്തിയ വിശ്വാസികളായ പ്രവാസി മലയാളികൾക്കായി ആദ്യമായി ആരാധനക്ക് നേതൃത്വം നൽകിയ പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി പനവേലിൽ കുടുംബാംഗമായ വൈദിക ശ്രേഷ്ഠൻ വെരി.റവ.പി.ഒ നൈനാന്റെ (88) മരണത്തിൽ എക്യുമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക അനുശോചിച്ചു. 

സിഎസ്ഐ സഭയുടെ മദ്ധ്യകേരള ഭദ്രാസനത്തിലെ വൈദികനും സഭയുടെ തെലങ്കാനാ മിഷന്റെ പ്രഥമ മിഷനറിയും ആയ റവ.പി.ഒ നൈനാൻ  ഡാലസിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ സൗത്ത് മെതഡിസ്റ്റ് യുണിവേഴ്സിറ്റിയുടെ കീഴിലുള്ള പെർക്കിൻസ് തിയോളജിക്കൽ സെമിനാരിയിൽ  1972 മാർച്ചിൽ ഉപരിപഠനാർഥം എത്തിയതാണ്. ഈ കാലയളവിൽ മലയാളികളായ വൈദികർ ആരും ഡാലസിൽ ഉണ്ടായിരുന്നില്ല. സെമിനാരിയുടെ ചാപ്പൽ ആയ കാന്റർബറി ഹൗസിൽ ആയിരുന്നു ആദ്യത്തെ ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും. മാർത്തോമ്മ സഭയുടെ ആരാധനാക്രമം അനുസരിച്ചാണ് അന്ന് ആരാധന നടത്തിയിരുന്നത്. 

എക്യുമെനിക്കൽ ദർശനങ്ങളുടെ സൂര്യതേജസ്സ് ആയിരുന്ന റവ.പി.ഒ നൈനാന്റെ നിര്യാണം മൂലം എക്യുമെനിക്കൽ ദർശനങ്ങൾക്കും, പ്രസ്ഥാനങ്ങൾക്കും മാർഗ്ഗദർശിയായിരുന്ന ഉത്തമ വൈദീക ശ്രേഷ്ഠനെയാണ് നഷ്ടപ്പെട്ടതെന്ന് എക്യുമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക ഡയറക്ടർ ബോർഡ് അനുസ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com