കേരളാ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പിക്‌നിക് ശനിയാഴ്ച

kerala-samjam-picnic
SHARE

ന്യൂയോർക്ക്∙ കേരളാ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ഫാമിലി പിക്‌നിക് ഈ ശനിയാഴ്ച 6ന് ഈസ്റ്റ് മെഡോ ഐസനോവർ പാർക്ക് ഫീൽഡ് നമ്പർ 3 ൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ നടത്തുന്നു (Address: Eisenhower Park, 1899 Park Blvd, East Meadow, NY 11554 - Field #3).വിവിധ കായിക ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈ വര്‍ഷത്തെ പിക്‌നിക്ക് കൂടുതല്‍ അവിസ്മരണീയമായിരിക്കുന്ന രീതിയിലാണു ക്രമീകരിക്കുക. 

രാവിലെ 10നു പ്രഭാത ഭക്ഷണം ഉൾപ്പെടെ ആരംഭിക്കുന്ന പിക്നിക്കിൽ രുചികരവും വ്യത്യസ്തമായ വിവിധ ഇനം ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. അതോടൊപ്പം പ്രായഭേദമെന്യെ എല്ലാവർക്കും പങ്കുചേരാവുന്ന വിവിധ കലാ മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവയെല്ലാം ഉണ്ടാകുമെന്നു കോർഡിനേറ്റർമാരായ ജോൺ കെ.ജോർജ്, ജോർജുകുട്ടി എന്നിവർ അറിയിച്ചു.

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍, പൂര്‍വ്വകാല കലാലയ സ്മരണകള്‍, നാട്ടിന്‍പുറങ്ങളിലെ പഴയകാല സുഹൃദ്ബന്ധങ്ങള്‍, പരിചയങ്ങള്‍ ഇവയൊക്കെ പുതുക്കുന്നതിനും പങ്കിടുന്നതിനും വേണ്ടി ഒരുക്കിയിരിക്കുന്ന ഈ സുവര്‍ണ്ണാവസരത്തിന്റെ പ്രയോജനം താങ്ങളുടെ കുടുംബസമേതമുള്ള സാന്നിധ്യസഹകരണങ്ങളാല്‍ വിജയമാക്കി തീര്‍ക്കുന്നതിന് ഏവരേയും പിക്‌നിക്ക് കോര്‍ഡിനേറ്റേഴ്‌സും പ്രസിഡന്റ് പോൾ പി.ജോസും (516 526 8787) മറ്റു കമ്മറ്റി അംഗങ്ങളും ഭാരവാഹികളും ക്ഷണിക്കുന്നു.

സെക്രട്ടറി മേരി ഫിലിപ്പ് (347 254 9834), ട്രഷറർ ഫിലിപ്പോസ് കെ ജോസഫ്, വൈസ് പ്രസിഡന്റ് സിബി ഡേവിഡ്, ജോയിന്റ് സെക്രട്ടറി ഹേമചന്ദ്രൻ, കമ്മറ്റി അംഗങ്ങളായ ബിജു ജോൺ കൊട്ടാരക്കര, ബെന്നി ഇട്ടീര, ഷാജി ഗ്രീൻ പോയിന്റ് , ദീപു പോൾ, ലീലാ മാരേട്ട്, ഓഡിറ്റേഴ്‌സ് ആയ സജി തോമസ്, മാമ്മൻ എബ്രഹാം, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജു സാം, ബിഓടി അംഗങ്ങളായ വർഗീസ് പോത്താനിക്കാട്, സണ്ണി പണിക്കർ, വിൻസെന്റ സിറിയക്, വർഗീസ് കെ.ജോസഫ് എന്നിവർ ഇതൊരു അറിയിപ്പായി സ്വീകരിച്ചു താങ്കളുടെ സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ട് പിക്‌നിക്ക് വിജയിപ്പിക്കണമെന്നു വീണ്ടും അഭ്യർഥിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}