2500 ഡോളർ സമ്മാനം: പൈതോൺ ഹണ്ടിംഗ് മൽസരം ഇന്നു മുതൽ

python-1
SHARE

വെസ്റ്റ് പാംബീച്ച് ∙ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നവർക്ക് 2500 ഡോളർ വരെ ലഭിക്കുന്ന പൈതോൺ ഹണ്ടിംഗിന് സീസണ്‍ ഇന്നു (വെള്ളി) മുതൽ തുടക്കം. അഞ്ചു മുതൽ 15 വരെ പത്തുദിവസം നീണ്ടു നിൽക്കുന്ന പൈതോൺ ഹണ്ടിംഗിന് നൂറുകണക്കിനു പാമ്പു പിടുത്തക്കാരാണ് ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സൗത്ത് ഫ്ലോറിഡയിൽ എത്തിചേർന്നിരിക്കുന്നത്.

ബർമീസ് പൈതോണാണ് ഫ്ലോറിഡായിൽ വർധിച്ചു വരുന്ന പെരുമ്പാമ്പുകളിൽ ഏറ്റവും കൂടുതലുള്ളത്. വളരെയധികം പരിചയ സമ്പത്തുള്ളവരാണ് ഈ സീസണിൽ മൽസര ബുദ്ധിയോടെ പങ്കെടുക്കുന്നത്. നാലടിയിലധികം വരുന്ന ആദ്യം പിടികൂടുന്ന 4 പെരുമ്പാമ്പുകൾക്ക് ഒന്നിന് 50 ഡോളർ വീതവും തുടർന്ന് കൂടുതൽ വലിപ്പമുള്ള പെരുമ്പാമ്പുകൾക്കു ഓരോ അടിക്കും 25 ഡോളറും നൽകും.

ഇതിൽ പങ്കെടുക്കുന്നവർക്ക് ആകെ ചിലവു വരുന്നത് 25 ഡോളർ റജിസ്ട്രേഷൻ ഫീസ് മാത്രമാണ്. ഇവിടെ നിന്നും ഇതുവരെ പിടികൂടിയിട്ടുള്ള ഏറ്റവും വലിയ പെരുമ്പാമ്പിന് 17 അടി 3 ഇഞ്ച് നീളവും 110  പൗണ്ട് തൂക്കവുമുണ്ടായിരുന്നു. അലിഗേറ്റേഴ്സിനെ പോലും പൂർണ്ണമായും വിഴുങ്ങുന്ന പെരുമ്പാമ്പുകൾ ഇവിടങ്ങളിൽ സുലഭമാണ്.

ഫ്ലോറിഡാ വൈൽഡ് ലൈഫ് അധികൃതർ സംഘടിപ്പിക്കുന്ന ഈ ഹണ്ടിംഗ് സീസണിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും Python Removal Competition സൈറ്റിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്.

English Summary :10-day 2022 Florida Python Challenge kicks off today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}