ADVERTISEMENT

മിഷിഗൺ ∙ ഇരുപത്തിയേഴാമത്‌ മാർത്തോമ്മാ ക്വയർ ഫെസ്റ്റിവൽ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചു മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടക്കും. മിഡ്-വെസ്റ്റ്, കാനഡ റീജിയണുകളിൽ ഉൾപ്പെട്ട മാർത്തോമ്മാ പള്ളികളിൽ നിന്നുള്ള ഗായകസംഘങ്ങൾ ഈ സംഗീതോത്സവത്തിൽ പങ്കെടുക്കും. 

ഈ വർഷത്തെ മാർത്തോമ്മാ ക്വയർഫെസ്റ്റിവലിന്റെ ചിന്താവിഷയമായ ‘അഗപ്പെ’ എന്നതിനെ അടിസ്ഥാനമാക്കി തോമസ്‌ കുഴിക്കാല എഴുതി റവ. ആശിഷ്‌ തോമസ്‌ ജോർജ് സംഗീതം നൽകിയ തീംസോങ്ങ് ഡിട്രോയിറ്റ് മാർത്തോമ്മാ ക്വയർ അവതരിപ്പിക്കും. 

റവ. അജിത് കെ. തോമസ് മുഖ്യസന്ദേശം നൽകും. കനേഡിയൻ മാർത്തോമ്മാ ചർച്ച്, ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച്, സെന്റ്‌ ജോൺസ് മാർത്തോമ്മാ ചർച്ച് മിഷിഗൺ, സെന്റ് മാത്യൂസ്‌ മാർത്തോമ്മാ ചർച്ച് ടൊറോന്റോ, സെന്റ് തോമസ്‌ മാർത്തോമ്മാ ചർച്ച് ഷിക്കാഗോ, സെന്റ് തോമസ്‌ മാർത്തോമ്മാ ചർച്ച്  ഇന്ഡിയനാപൊലിസ് എന്നീ ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കും. 

ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് വികാരി റവ. വർഗീസ് തോമസിന്റെ നേതൃത്വത്തിൽ സാൻസു മത്തായി ജനറൽ കൺവീനർ ആയിട്ടുള്ള കമ്മറ്റി മാർത്തോമ്മാ ക്വയർഫെസ്റ്റിലിന്റെ ക്രമീകരണങ്ങൾ ചെയ്യുന്നു. ലൈവ് സ്ട്രീമിങ്ങിലൂടെ ഈ പരിപാടി സംപ്രേഷണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com