വൈറ്റ്ഹൗസിന് സമീപം ശക്തമായ മിന്നൽ; നാലു പേർ ഗുരുതരാവസ്ഥയിൽ

DC-Fire-and-EMS
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമനസേനാ അംഗങ്ങൾ. ചിത്രം: ഡിസി ഫയർ ആൻഡ് ഇഎംഎസ് ട്വിറ്റർ.
SHARE

വാഷിങ്ടൻ ∙ വൈറ്റ്ഹൗസിന് സമീപമുണ്ടായ ശക്തമായ മിന്നലിൽ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റെന്ന് അഗ്നിശമനസേന അറിയിച്ചു. വാഷിങ്ടണിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. രണ്ടു സ്ത്രീകൾക്കും രണ്ടു പുരുഷൻമാർക്കുമാണ് പരുക്കേറ്റതെന്നാണ് വിവരം. 

ഉടൻ തന്നെ യുഎസ് സീക്രട്ട് സർവീസും യുഎസ് പാർക്ക് പൊലീസ് ഉദ്യോഗസ്ഥരും എത്തിയെന്ന് ഡിസി ഫയർ ആൻഡ് ഇഎംഎസ് ഇൻഫർമേഷൻ ഓഫീസർ വിറ്റോ മാഗിയോലോ പറഞ്ഞു. പരുക്കേറ്റവരെ ഉടൻ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

DC-Fire-and-EMS1
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമനസേനാ അംഗങ്ങൾ. ചിത്രം: ഡിസി ഫയർ ആൻഡ് ഇഎംഎസ് ട്വിറ്റർ.

പരുക്കേറ്റവർ വൈറ്റ് ഹൗസിന് എതിർവശത്തുള്ള ലഫായെറ്റ് സ്‌ക്വയറിലായിരുന്നു. മുൻ പ്രസിഡന്റ് ആൻഡ്രൂ ജാക്‌സന്റെ പ്രതിമയ്‌ക്കും ഒരു മരത്തിനും സമീപമായിരുന്നു ഇവരെന്നും മാഗിയോലോ പറഞ്ഞു. വാഷിങ്ടൻ ഡിസി ഭാഗത്ത് വൈകിട്ട് 6.30 മുതൽ ശക്തമായ ഇടിയും മിന്നലും ഉണ്ടായിരുന്നു.

English Summary: 4 Critically Hurt During Apparent Lightning Strike Near White House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}