സ്വവർഗ ബന്ധം സൂക്ഷിച്ച സ്കൂൾ കൗൺസിലറെ പിരിച്ചുവിട്ട നടപടി ശരിവച്ചു കോടതി

us-flag
US Flag Photo : Nathan Howard Getty Images AFP
SHARE

ഇൻഡ്യാനപൊലിസ് ∙ സാമൂഹ്യ ജീവിതത്തിനു വിരുദ്ധമായ ജീവിതരീതി പിന്തുടർന്ന സ്കൂൾ ഗൈഡൻസ് കൗൺസലറിനെ പിരിച്ചുവിട്ട നടപടി യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ സെവൻത്ത് സർക്യൂട്ട് ശരിവെച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു റിലീജിയസ് ഫ്രീഡമിനു വേണ്ടി നിലനിന്നിരുന്നവരുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള വിധി പുറത്തുവന്നിരിക്കുന്നത്.

ഇൻഡ്യാനപൊലിസ് കാത്തലിക് ആർച്ച് ഡയോസിസിന്റെ കീഴിലുള്ള റോൺകാലി ഹൈസ്കൂളിൽ കഴിഞ്ഞ 40 വർഷമായി അസിസ്റ്റന്റ് ബാൻഡ് ഡയറക്ടർ, ന്യൂടെസ്റ്റ്മെന്റ് ടീച്ചർ, ഗൈഡൻസ് കൗൺസിലർ തുടങ്ങിയ നിരവധി തസ്തികകളിൽ ജോലി ചെയ്തുവന്നിരുന്ന ലിൻ സ്റ്റാർകിയെയാണ് സ്വവർഗ ബന്ധം പുലർത്തിയതിന്റെ പേരിൽ പിരിച്ചുവിട്ടത്. ഇത് ലിൻ സ്റ്റാർക്കിയുമായി ഉണ്ടാക്കിയ കരാറിനു വിരുദ്ധമാണെന്ന്, കാത്തലിക് മോറൽ ടീച്ചിംഗിന് എതിരാണെന്നുമായിരുന്നു മാനേജ്മെന്റിന്റെ നിലപാട്.

2018 ഓഗസ്റ്റിൽ സ്കൂൾ അധികൃതരെ താൻ സ്വവർഗ യൂണിയനിലുള്ള വ്യക്തിയാണെന്ന് അറിയിച്ചിരുന്നു. ഇതു വർഷം തോറും പുതുക്കുന്ന കരാറിന് എതിരായിരുന്നു. നിയമപരമായി വിവാഹിതരാകാതെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് ജോലിയിൽ നിന്നും സസ്പെന്റ് ചെയ്യുന്നതിനോ, പിരിച്ചുവിടലിനോ കാരണമാകുമെന്ന് ചൂണ്ടികാണിച്ചിരുന്നു.

കാത്തലിക്ക് വിശ്വാസമനുസരിച്ചു വിവാഹമെന്നതു പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ ആകാവു എന്ന് അനുശാസിക്കുന്നു. അതുകൊണ്ടു ഇവരുടെ കരാർ പുതുക്കുന്നതിന് സ്കൂൾ വിസമ്മതിച്ചു. ഈ തീരുമാനത്തിനെതിരെ ആർച്ചുഡയോസിസിനെ പ്രതിയാക്കി 2019  ജൂലായിൽ കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. സിവിൽ റൈറ്റ്സിന്റെ ലംഘനമാണിതെന്ന് കൗൺസിലർ ചൂണ്ടികാട്ടിയിരുന്നു.

English Summary: Catholic school shielded from counselor's bias claims over same-sex relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}