ADVERTISEMENT

സാൻ ഫ്രാൻസിസ്കോ ∙ സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് നോർത്തേൺ കലിഫോർണിയയിലെ മുൻനിര സംഘടനയായ Mountain House Association of Malayalees (MoHAM), 'സ്നേഹസല്ലാപം' എന്ന പേരിൽ ജൂലെ 29 ന് ഒരു സീനിയർ നൈറ്റ് സംഘടിപ്പിച്ചു. കോഓർഡിനേഴ്സ് ആയ  ജി. ഗോപകുമാർ, സുനിൽ ചെറിയാൻ, വിജി ഗോപൻ, റീനു ചെറിയാൻ എന്നിവർ നേതൃത്വം നൽകി

 

 ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ, സ്നേഹത്തണലായി മാതാപിതാക്കളെ ചേർത്തുനിർത്തുവാനും, പരസ്പരം അനുഭവങ്ങൾ പങ്കുവയ്ക്കുവാനും  കൂട്ടായ്മ വേദിയൊരുക്കി. വിവിധ കലാപരിപാടികളോടെ അരങ്ങേറിയ ആഘോഷം, ഏവർക്കും അനുമോദനങ്ങളും, ആദരവും നൽകി മനസ്സിൽ ഓർത്തുവയ്ക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങളും, ഒപ്പം വിഭവസമൃദ്ധമായ അത്താഴവും സമ്മാനിച്ചു.

 

രാജ്  പുരുഷോത്തമന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച സംഗമത്തിൽ, സോണി സഖറിയ അധ്യക്ഷത വഹിച്ചു. ജി. ഗോപകുമാർ ചടങ്ങിൽ സംബന്ധിച്ചവർക്കും നേതൃത്വം നൽകിയവർക്കും നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com