ADVERTISEMENT

ഒക്‌ലഹോമ ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫറൻസ് ഒക്‌ലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യുവിന്റെ പ്രാർഥനയോടെ ആരംഭിച്ച സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ ജോസഫ് വില്യംസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോൺ ചാക്കോ, സിസ്റ്റർ മറിയാമ്മ തോമസ്, ബ്രദർ അനിൽ ഇലന്തുർ എന്നിവർ സാക്ഷ്യം പ്രസ്താവിച്ചു. തുടർന്ന് നടന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷനൽ കൺവീനർ പാസ്റ്റർ പി.സി ജേക്കബ് മുഖ്യ കാർമികത്വം വഹിച്ചു. പാസ്റ്റർമാരായ ബഥേൽ ജോൺസൺ, കെ. വി ജോസഫ്, പാസ്റ്റർ എൻ.ജെ എബ്രാഹം എന്നിവർ സഹകാർമികത്വം വഹിച്ചു.

ipc-2022-final-2

പാസ്റ്റർ  കെ.പി.മാത്യു ഡാലസ് സങ്കിർത്തനം വായിക്കുകയും പാസ്റ്റർ ജെയിംസ് ജോർജ് തിരുവചന സന്ദേശം നൽകുകയും ചെയ്തു. റവ. ഡോ. വത്സൻ ഏബ്രഹാം, റവ.ജേക്കബ്‌ മാത്യു എന്നിവർ സംയുക്ത ആരാധനയിൽ മുഖ്യ പ്രഭാഷണം നടത്തി. 

നാഷനൽ ക്വയർ ഗാനശുശ്രുഷ നിർവഹിച്ചു. ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ആശംസ സന്ദേശം അറിയിച്ചു. നാഷനൽ സെക്രട്ടറി ബ്രദർ ജോർജ് തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ സാമുവേൽ ജോണിന്റെ ആശീർവാദ പ്രാർഥനയോടുകുടി കോൺഫറൻസ് അനുഗ്രഹരമായി സമാപിച്ചു.

ipc-2022-final-3

ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷനൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് (നാഷനൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷനൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോഓർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് (യൂത്ത് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയും പ്രാദേശിക കമ്മിറ്റിയുമാണ് ഒരുക്കങ്ങൾ ക്രമീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com