ശശി തരൂർ എംപിയുമായി കൂടിക്കാഴ്ച നടത്തി ‘യുഎൻ താരം’ എയ്മിലിൻ തോമസ്

Emylin-Thomas-and-Ssi-Tharoor
SHARE

ഹാരിസ് ബർഗ് ∙ ശശി തരൂർ എംപിയുമായി നടന്ന ഗുരു തുല്യ കൂടിക്കാഴ്ച്ച, പുതു കാഴ്ച്ചപ്പാടുകളും ബോധ്യങ്ങളും സമ്മാനിച്ചുവെന്ന് യുഎന്നിൽ പ്രസംഗിച്ച് ശ്രദ്ധനേടിയ മലയാളി എയ്‌മിലിൻ തോമസ്. കേരളത്തിൽ മുത്തച്ഛനെയും മുത്തശ്ശിയേയും കാണാൻ എത്തിയ എയ്‌മിലിന്, ശശി തരൂരുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചത്, അദ്ദേഹം കോഴിക്കോട് സന്ദർശിച്ചപ്പോളായിരുന്നു. 

“യുഎന്നിൽ ബാലാവകാശ പ്രസംഗം നടത്തിയ അമേരിക്കൻ മലയാളി വിദ്യാർഥിനി എന്ന നിലയിൽ, എന്നെ, ഏറ്റവും ആദ്യം അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത് ശശി തരൂരാണ്. ശശി തരൂർ എന്ന വിശ്വപൗരൻ, അഭിനന്ദിച്ചതും ട്വീറ്റ് ചെയ്തതും മാത്രമല്ല, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കുകയും, അദ്ദേഹം യുഎന്നിലെ അണ്ടർ സെക്രട്ടറിയായിരിക്കെ നിർവഹിച്ച സ്തുത്യർഹ സേവനങ്ങൾ വായിച്ചറിയുകയും ചെയ്തുണ്ടായ ആദരാധിക്യമാണ് അദ്ദേഹത്തെ കാണണമെന്നും, ആശയ സംവാദം നടത്തണമെന്നും ഞാൻ ആഗ്രഹിക്കാൻ കാരണം”– എയ്‌മിലിൻ പറഞ്ഞു.

യുഎന്നിൽ പ്രസംഗിക്കാൻ സന്ദർഭമൊരുങ്ങിയ ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്സുമായും പെൻസിൽവേനിയാ ഗവർണ്ണർ ടോം വൂൾഫുമായും മറ്റു നേതാക്കളുമായും നടന്ന കൂടിക്കാഴ്ച്ചാനുഭവങ്ങളെക്കുറിച്ചും ശശി തരൂർ ആരാഞ്ഞു. “എന്നെ ഏറ്റവും ആദ്യം അഭിനന്ദിച്ചതും ട്വീറ്റ് ചെയ്തതും ശശി തരൂരാണ് എന്നത്, എന്റെ കൂട്ടുകാരിലും സഹപാഠികളിലും അധ്യാപകരിലും കമ്മ്യൂണിറ്റിയിലും ഏറെ പ്രശംസക്കും അഭിനന്ദനങ്ങൾക്കും കാരണമായി. ശശി തരൂരിന് അമേരിക്കയിലും ധാരാളം സോഷ്യൽ മീഡിയാ ഫോളോവേഴ്സ് ഉണ്ട് എന്നതും, എനിക്ക് ശശി തരൂരിന്റെ അഭിനന്ദന ട്വീറ്റുകൊണ്ട്, വലിയ ശ്രദ്ധയാണ് ലഭിച്ചത്”– എയ്‌മിലിൻ കൂട്ടിച്ചേർത്തു.

“എന്റെ സഹോദരന്റെ രോഗ വിവരങ്ങളെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ ശശി തരൂർ ചോദിച്ച് മനസ്സിലാക്കി. ഞാൻ ലക്ഷ്യമിടുന്ന കരിയറിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു.  മെഡിക്കൽ പ്രൊഫഷനാണ് ലക്ഷ്യമെന്ന്  ഞാൻ പറഞ്ഞപ്പോൾ, പ്രതികരണമായി ശശി തരൂർ സൂചിപ്പിച്ചത്, " അവസരങ്ങൾ പല തരത്തിൽ ഉണ്ടാകും, എന്നാൽ നമ്മുടെ ലക്ഷ്യവും പദ്ധതികളും ഓപ്പൺ ആയിരിക്കണം” എന്നാണ്. 

Emylin-Thomas-and-Ssi-Tharoor1

ശശി തരൂർ അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ ഉദാഹരണങ്ങളൊക്കെ ചൂണ്ടിക്കാണിച്ചു. മെഡിക്കൽ സ്കൂളിൽ പോകാൻ നിശ്ച്ചയിച്ച അവർ, ആദ്യവർഷ പഠനം കഴിഞ്ഞപ്പോൾ, അവർക്ക് യഥാർഥത്തിൽ ഇഷ്ടമുള്ള ഫീൽഡിലേക്ക് പഠനം മാറ്റി.  “മാതാപിതാക്കളുടെ ഇഷ്ടം സാധിക്കാനായി മാത്രം കരിയറിലേക്കുള്ള പഠനം തിരഞ്ഞെടുക്കരുത്, മറിച്ച്, അവനവന്റെ അഭിരുചിക്ക് ഇണങ്ങുന്ന കരിയർ പഠനമാണ് വേണ്ടത് എന്നാണ് ശശി തരൂർ പറഞ്ഞത്. 

“ഞാൻ മെഡിക്കൽ ഫീൽഡ് തിരഞ്ഞെടുക്കുന്നത് എനിക്ക് വ്യക്തിപരമായി ഉണ്ടായ ജീവിതാനുഭവങ്ങളിലൂടെ കൈവന്ന ഇഷ്ടം കൊണ്ടാണ്, എന്റെ സഹോദരന്റെ ശുശ്രൂഷാവശ്യങ്ങളിലൂടെ ഉണ്ടായ ബോധ്യങ്ങളാണ് എന്നായിരുന്നു ഞാൻ മറുപടി നൽകിയത്. “ആ ഡ്രീമിന്റെ കൂടെ, പൊളിറ്റിക്കൽ സയൻസിലും നിയമ പഠനത്തിലുമൊക്കെ പരിചയവും പഠനവും നേടണം, ഇതെല്ലാം ഉൾച്ചേർത്ത്,  ഭാവിയിൽ യൂ എന്നിൽ തന്നെ ജോലി ചെയ്യണം , അതിനുള്ള അവസരങ്ങൾ ഉണ്ടാകട്ടേ..” എന്ന് ശശി തരൂർ ആശംസിച്ചു. 

അമേരിക്കയിലെ  യുവതലമുറയെക്കുറിച്ചും അവരുടെ ട്രെന്റുകളെക്കുറിച്ചും, അമേരിക്കയിലെ സാഹചാര്യങ്ങളെക്കുറിച്ചും ശശി തരൂർ ചോദിച്ചു. അവർക്കൊക്കെയുള്ള സന്ദേശങ്ങളായി ഏറെ നവീന ആശയങ്ങൾ കൈമാറി. അടുത്ത തവണ അമേരിക്കയിൽ വരുമ്പോൾ കാണാൻ സാധിക്കുമെന്നും ‌ആശയ വിനിമയത്തിനുള്ള അവസരങ്ങൾ ഉണ്ടാക്കാമെന്നും ശശി തരൂർ പറഞ്ഞു. 

“ശശി തരൂരിന്റെ, ഈമെയിൽ അഡ്രസ്സും ഫോൺ നമ്പറും തന്നു. രാജ്യാന്തര സേവനങ്ങൾക്കുള്ള അനന്ത സാധ്യതകളെക്കുറിച്ച് കൂടുതൽ കാഴ്ച്ചപ്പടുകൾ സമ്മാനിച്ചാണ് ആ വിലയേറിയ  കൂടിക്കാഴ്ച്ച സമാപിച്ചത്”– അവർ പറഞ്ഞു. എയ്‌മിലിന്റെ പിതാവ് ജോസ് തോമസും കൂടിക്കാഴ്ച്ചയിൽ ഭാഗഭാക്കായി. പെൻസിൽ വേനിയയിൽ ഹൈസ്‌കൂൾ ഗണിത  ശാസ്ത്ര അധ്യാപകനാനാണ് ജോസ് തോമസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}