ADVERTISEMENT

ബ്രാംപ്ടൻ ∙ ലോക പ്രവാസി മലയാളികളുടെ മനസില്‍ ആവേശത്തിരയിളക്കി 12–ാ മത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 20ന്  കാനഡയിലെ ബ്രാംപ്ടനിലുള്ള  Professors Lake ല്‍ നടക്കും. 

കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടന്‍ നഗരത്തെ ഉത്സവലഹരിയിലാഴ്ത്തിയിരിക്കുകയാണ് ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്‍മുളയുടെ പ്രൗഡിയും കോര്‍ത്തിണക്കിയ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. പ്രവാസി ലോകത്ത് നടന്നു വരുന്ന ഏറ്റവും വലിയ ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ അവസാന വട്ട ഒരുക്കങ്ങള്‍ പ്രസിഡന്‍റ് കുര്യന്‍ പ്രക്കാനത്തിന്റെ നേതൃത്വത്തില്‍ സംഘാടകര്‍ വിലയിരുത്തി.

പങ്കെടുക്കുന്ന ടീമുകള്‍  സമാജം ഏര്‍പ്പെടുത്തുന്ന മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണെന്ന് സമാജം  ജനറല്‍ സെക്രട്ടറിയും റജിസ്ട്രേഷന്‍ കോഓര്‍ഡിനേറ്ററുമായ ബിനു  ജോഷ്വാ അറിയിച്ചു. മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന്  റേസ് കോഓര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍ അറിയിച്ചു. 

മനോജ് കരാത്തയാണ് കഴിഞ്ഞ പതിനൊന്നു  വര്‍ഷമായി ഈ വള്ളംകളിയുടെ മുഖ്യ സ്പോണ്‍സര്‍. ഈ  വര്‍ഷത്തെ വള്ളംകളിക്ക് സ്പോണ്‍സര്‍ഷിപ്പ് നൽകിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി ട്രഷറര്‍ ജോസഫ് പുന്നശ്ശേരി അറിയിച്ചു. വള്ളംകളി നടക്കുമ്പോള്‍ കരയിൽ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി എന്‍റര്‍ടെയയ്ന്‍മെന്‍റ് കണ്‍വീനര്‍ സണ്ണി കുന്നംപള്ളി അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com