ADVERTISEMENT

അരിസോണ ∙ മലയാളി സമൂഹം അധികം ഇല്ലാതിരുന്ന ഫീനിക്സ് മെട്രോ നഗരത്തിൽ പാസ്റ്റർ ഡോ. റോയി ചെറിയാൻ 1997 ജൂലൈയിൽ ആരംഭിച്ച ഇന്റർ നാഷനൽ അസംബ്ലീസ് ഓഫ് ഗോഡ് 25 വർഷം പിന്നിടുകയാണ്. രജത ജൂബിലി ആഘോഷങ്ങൾ ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന കൺവൻഷനോടെ തുടക്കമാകും. മെക്സിക്കോ, ഗോട്ടിമല, അർജന്റീന, ബ്രസീൽ, സ്പെയിൻ, ടാൻസാനിയാ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും സഭയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ മാത്യു തോമസ് എന്നിവർ പാസ്റ്റർ ഡോക്ടർ റോയി ചെറിയാനൊപ്പം പ്രവർത്തന പങ്കാളികളാണ്. ജയ്‌മോൻ വർഗീസ് സെക്രട്ടറിയായും മെൽവിൻ നെൽസൺ ട്രഷറർ ആയും പ്രവർത്തിക്കുന്നു. യുവജന പ്രവർത്തനങ്ങൾക്ക് കരുൺ എബ്രഹാം, ഫിനോള റോയി എന്നിവർ നേതൃത്വം വഹിക്കുന്നു. 

സൺഡേ സ്കൂൾ ഡയറക്റ്ററായി എലിസബത്ത് മാത്യുവും, ലേഡീസ് കോർഡിനേറ്റർസ് ആയി സാറാ ചെറിയനും ആൻ വർക്കിയും പ്രവർത്തിക്കുന്നു. ടൂസാണിലും, നോർത്ത് വെസ്റ്റ് ഫീനിക്സ്സിലും ഇന്റർ നാഷനൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ കൂട്ടായ്മ നടന്നു വരുന്നു. കൂടാതെ ഇന്ത്യയിൽ നിന്നും പുതുതായി എത്തുന്നവർക്ക് സഹായത്തിനായി പാസ്റ്റർമാരും സഭ വിശ്വാസികളും എപ്പോഴും കർമനിരതരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com