ഇന്ത്യാ ഡേ പരേഡിന് വൻ തയാറെടുപ്പുമായി ഫ്ലോറൽ പാർക്ക് മെർച്ചന്റ്സ് അസോസിയേഷൻ

india-day-parade
SHARE

ന്യൂയോർക്ക് ∙ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നു വരുന്ന ഫ്ലോറൽ പാർക്ക് ബെല്ലെറോസ് ഭാഗത്തെ ഇന്ത്യാ ഡേ പരേഡിന് രണ്ടു വർഷത്തെ ‌ഇടവേളയ്ക്കു ശേഷം വമ്പിച്ച ഒരുക്കങ്ങളുമായി ഫ്ലോറൽ പാർക്ക് - ബെല്ലെറോസ് മെർച്ചന്റ്സ് അസോസിയേഷൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം ചേർന്ന അസോസിയേഷൻ ഭാരവാഹികളുടെയും ഇന്ത്യൻ സമൂഹത്തിലെ നേതാക്കളുടെയും സംയുക്ത യോഗത്തിൽ പരേഡിന് വേണ്ട തയാറെടുപ്പുകളെപ്പറ്റി ചർച്ച നടത്തി.  

india-day-parade-flyer

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമതു വർഷമായതിനാൽ മുൻ വർഷങ്ങളേക്കാൾ വിപുലമായ ആഘോഷ പരിപാടികളാണ് ക്രമീകരിക്കുന്നത്. ബെല്ലെറോസിലുള്ള സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ അങ്കണത്തിൽ 14ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ  വൈകിട്ട് ആറു വരെ സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ഗ്രിഗോറിയൻ ഹാൾ ഓഡിറ്റോറിയത്തിൽ വിവിധ കലാ പരിപാടികളോടെ ആഘോഷങ്ങൾ നടത്താനാണ് ഉദ്ദേശമെന്ന് സംഘാടകർ അറിയിച്ചു.

india-day-parade-2

മിനി പരേഡ്, പതാക ഉയർത്തൽ, ദേശീയ ഗാനാലാപനം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, ഡിജെ കലാപരിപാടികൾ, പരമ്പരാഗത നൃത്ത-നൃത്യങ്ങൾ, ദേശഭക്തി ഗാനങ്ങൾ തുടങ്ങി നിരവധി അനവധി പരിപാടികളോടുകൂടിയുള്ള ആഘോഷങ്ങളാണ് അരങ്ങേറുന്നത്. വിവിധ സംസ്ഥാനക്കാരായ എല്ലാ ഇന്ത്യക്കാരെയും ഉൾപ്പെടുത്തി കലാപരിപാടികൾ ക്രമീകരിച്ചിട്ടുണ്ടെന്നു സംഘാടകരിൽ പ്രമുഖനും സാമൂഹിക പ്രവർത്തകനും മെർച്ചന്റ്സ് അസോസിയേഷൻ  വൈസ് പ്രസിഡന്റുമായ കോശി തോമസ് അറിയിച്ചു. 

india-day-parade-3

2022ലെ മിസ് ഇന്ത്യാ ന്യൂയോർക്ക് ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ മീരാ മാത്യു,  മിസ് ബ്യൂട്ടിഫുൾ സ്മൈൽ ഇന്ത്യ വേൾഡ്‌വൈഡ് 2022 ആയി തിരഞ്ഞെടുക്കപ്പെട്ട ശിൽപ അജിത് എന്നിവരാണ് പരേഡിലെ പ്രമുഖ സെലിബ്രിറ്റികൾ. 

india-day-parade-4

ബല്ലെറോസിലെ സന്തൂർ റസ്റ്ററന്റിൽ ചേർന്ന പരേഡ് ക്രമീകരണ യോഗത്തിൽ മർച്ചന്റ് അസോസിയേഷൻ ചെയർമാൻ സുബാഷ് കപാഡിയ, പ്രസിഡന്റ് ഹേമന്ത് ഷാ, വൈസ് പ്രസിഡന്റ് കോശി തോമസ്, സെക്രട്ടറി മേരി ഫിലിപ്പ്, ഡോ. രമേശ് ടാക്കർ, അശോക് ജെയിൻ, ഭരത് ഗോരാടിയ, ബ്രഹാഷിദ  ഗുപ്ത, കളത്തിൽ വർഗീസ്‌,  വി.എം. ചാക്കോ, ജെയ്‌സൺ ജോസഫ്, ജോർജ് കൊട്ടാരം, മാത്യുക്കുട്ടി ഈശോ, ആശാ മാമ്പള്ളി, മാത്യു തോമസ്, വർഗീസ് എബ്രഹാം, ഡെൻസിൽ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.  

india-day-parade-5

ഓഗസ്റ്റ് 14‌നു നടക്കുന്ന പരിപാടിയിൽ രാജ്യസ്നേഹികളായ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. വിവിധ ഫുഡ് സ്റ്റാളുകളും മറ്റും യോഗ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: കോശി തോമസ് (347-867-1200),  ഹേമന്ത് ഷാ (516 -263 -9624).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}