ഭാരത് ബോട്ട് ക്ലബ്ബ് പിക്നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സം‌യുക്തമായി ആഘോഷിച്ചു

bharat-boat-club-1
SHARE

ന്യൂയോര്‍ക്ക്∙ ന്യൂയോർക്കിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന വള്ളംകളി പ്രേമികളായ മലയാളികളുടെ സംഘടനയായ 'ഭാരത് ബോട്ട് ക്ലബ്ബ്' പിക്നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സം‌യുക്തമായി ആഘോഷിച്ചു.

bharat-boat-club-2

ഓഗസ്റ്റ് 13 ശനിയാഴ്ച ന്യൂജഴ്സിയിലുള്ള പാസ്സാക്ക് ബ്രൂക് കൗണ്ടി പാർക്കിൽ വച്ചായിരുന്നു വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിമൂലം ഏതാനും വർഷങ്ങളായി ബോട്ട് ക്ലബ്ബിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു.

bharat-boat-club-3

പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള, സെക്രട്ടറി വിശാൽ വിജയൻ, ട്രഷറർ സജി താമരവേലിൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജയപ്രകാശ് നായർ, ക്യാപ്റ്റൻ മനോജ് ദാസ്, രാധാകൃഷ്ണൻ കുഞ്ഞുപിള്ള എന്നിവരാണു പരിപാടികൾ നിയന്ത്രിച്ചത്.ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ ദേശീയ പതാക ഉയർത്തി ക്ലബ്ബ് അംഗങ്ങളുടെ ആദരവും അഭിമാനവും പ്രകടിപ്പിച്ചു.

bharat-boat-club-4

പിക്നിക്കിൽ നടന്ന കായിക മത്സരങ്ങളുടെ നിയന്ത്രണം സജി താമരവേലിലും രാധാകൃഷ്ണൻ കുഞ്ഞുപിള്ളയും ഏറ്റെടുത്തപ്പോൾ വിഭവസമൃദ്ധമായ ഭക്ഷണ കലവറയുടെ ഉത്തരവാദിത്തം കോശി ചെറിയാന്റെയും വൈസ് പ്രസിഡന്റ് സാബു വർഗീസിന്റെയും കൈയ്യില്‍ ഭദ്രമായിരുന്നു. മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചവർക്കു ട്രസ്റ്റി ബോർഡ് മെംബർ അജീഷ് നായർ സമ്മനദാനം നിർവ്വഹിച്ചു. 

bharat-boat-club-5
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}