ഫോമാ ഫാമിലി ടീം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കി

family-team-manifesto
SHARE

ന്യൂയോർക്ക്∙  ഫോമയുടെ ദ്വൈവാർഷിക  കൺവൻഷൻ മെക്സിക്കോയിലെ കാൻകൂൺ മൂൺ പാലസ് റിസോർട്ടിൽ അരങ്ങേറാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, 2022-2024 വർഷം ഫോമയെ ആരു നയിക്കും എന്നത് ചോദ്യചിഹ്നമായി പലരുടെ മനസ്സിലും നിലനിൽക്കുന്നു. ഇത്തവണ വാശിയേറിയ മത്സരം നടക്കുമെന്നാണ് പലരുടെയും അഭിപ്രായം. രണ്ടു ടീം ആയി ആറു പേർ വീതം താക്കോൽ സ്ഥാനങ്ങളിലേക്കു മത്സര രംഗത്തെത്തിയിരിക്കുന്നു. "ഫോമാ ഫാമിലി ടീം" അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കി പ്രചാരണ രംഗത്തു നിറഞ്ഞു നിൽക്കുന്നു. 

ജയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള "ഫോമാ ഫാമിലി ടീം" 2024-ലെ ഫാമിലി കൺവൻഷൻ ഫ്ലോറിഡയിലെ ഡിസ്നി വേൾഡിന്റെ  മാസ്മരിക ലോകത്തു നടത്തി ഏവർക്കും സന്തോഷവും ഉല്ലാസവും നൽകാമെന്ന് ഉറപ്പിച്ചു പറയുന്നു. 2024ൽ കുട്ടികളുമൊത്തു കുടുംബസമേതം ഒരു ഉല്ലാസ യാത്രക്കായി മുൻകൂട്ടി തയാറെടുക്കുന്നതിനായി ഇപ്പോഴേ അവസരം ഒരുക്കുന്നു.

family-team-manifesto-2

വിവിധ പരിപാടികളാണു ഫാമിലി ടീം മുൻകൂട്ടി വിഭാവനം ചയ്യുന്നത്.  "സൺഷൈൻ സ്റ്റേറ്റ്" ആയ ഫ്ലോറിഡയിലെ ഡിസ്നി വേൾഡിൽ ബിസിനസ് കോൺക്ലേവ് സെഷനുകൾ, ഫോറം മീറ്റിങ്ങുകൾ, കുട്ടികൾക്കായുള്ള ഉല്ലാസ പരിപാടികൾ സംഗീത-നൃത്ത-നൃത്യ ആഘോഷങ്ങൾ തുടങ്ങി ഏറ്റവും സന്തോഷകരമായ അവസരങ്ങൾ ഏവർക്കും ഒരുക്കുന്നതിനായി ആമുഖമായി പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് "ഫാമിലി ടീം". 

തിരഞ്ഞെടുപ്പിനു മുന്നോടിയായി പത്തു പ്രവർത്തന വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി "ഫോമാ ഫാമിലി ടീം" പ്രകടന പത്രിക പുറത്തിറക്കി. 

1.  ലോകത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്കായ ഒർലാണ്ടോ ഡിസ്‌നി വേൾഡിൽ വച്ച്  2024- ലെ ഫോമാ ഫാമിലി കൺവെൻഷൻ സംഘടിപ്പിക്കുന്നതാണ്. 2. മലയാളി  സമൂഹത്തിന്റെ  ആവശ്യത്തിനായി പ്രഫഷണൽ വ്യക്‌തികൾ അടങ്ങിയ നിയമോപദേശക ടീമും മെഡിക്കൽ അഡ്വൈസറി ടീമും ഓരോ റീജിയനിലേക്കായി കേന്ദ്രീകൃത ഹെൽപ് ഡെസ്ക് വഴി നടപ്പാക്കും.  3.  ഫോമയിലെ യുവജനങ്ങൾക്കായി സ്പോർട്സ് ടൂർണമെന്റുകൾ മിനി കൺവെൻഷനുകൾ, ആർട്സ് ഫെസ്റ്റിവൽ തുടങ്ങിയവ റീജിയണുകൾ അടിസ്‌ഥാനമാക്കി നടത്തുന്നതാണ്.  4. സ്ത്രീ ശാക്തീകരണത്തിനായി ഓരോ റീജിയണിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതാണ്.  5. ഫോമാ ഹെല്പിങ് ഹാൻഡ്‌സിലൂടെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലും കാനഡയുടെ വിവിധ പ്രദേശങ്ങളിലും കൂടുതൽ പൊതുജന പങ്കാളിത്തത്തോടെ സഹായ പദ്ധതികൾ നടപ്പിലാക്കും.  6.  ഗ്രാൻഡ് കാന്യൻ യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ ഇളവുകളുടെ കാലാവധി നീട്ടുന്നതിനും കൂടുതൽ യൂണിവേഴ്സിറ്റികളെ പ്രസ്തുത പ്രോഗ്രാമിലേക്കു ഉൾപ്പെടുത്തുന്നതിനും പദ്ധതികൾ കൊണ്ടുവരുന്നതാണ്.  7. യുവാക്കൾക്കായി ജോബ് ഫെയറും യങ് പ്രഫഷനൽ സമ്മിറ്റുകളും സംഘടിപ്പിക്കുന്നതാണ്.  8. പ്രവാസികളുടെ സ്വന്തംനാട്ടിലുള്ള സ്വത്തുക്കൾക്കു സംരക്ഷണം നൽകുന്നതിനായി ഫോമാ തുടങ്ങിവച്ച പദ്ധതിയായ "എക്സ്പാട്രിയേറ്റ് പ്രോപ്പർട്ടി പ്രൊട്ടക്ഷൻ" (Expatriate Property Protection)  പുതുക്കിയെടുത്തു നടപ്പിലാക്കും. 9.  ഫോമാ അംഗ സംഘടനകളുമായുള്ള ബന്ധവും ആശയ വിനിമയവും കൂടുതൽ ഉറപ്പിക്കുന്നതിനായി മൂന്നു മാസത്തിലൊരിക്കൽ ടൗൺ ഹാൾ മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നതാണ്. 10. മലയാളി സംസ്കാരവും പൈതൃകവും നിലനിർത്തുന്നതിനായി കേരള സർക്കാരും മലയാളം പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളുമായി ചേർന്നും ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസുമായി ചേർന്നും "മലയാളി കൾച്ചറൽ ഹെറിറ്റേജ് പ്രൊജക്റ്റ്"  (Malayali Cultural Heritage Project) നടപ്പിലാക്കുന്നതാണ്.

മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികൾ എല്ലാം  നടപ്പിലാക്കുന്നതിനും അതിലൂടെ ഫോമായുടെ പ്രവർത്തനവും പ്രശസ്തിയും കൂടുതൽ ഉന്നതങ്ങളിലേക്ക് എത്തിക്കുന്നതിനുമായി  "ഫോമാ ഫാമിലി ടീം"  മത്സരാർഥികളെ ഒന്നടങ്കം വിജയിപ്പിക്കണമെന്നു പ്രസിഡന്റ് സ്ഥാനാർഥിയും ഫാമിലി ടീം ലീഡറുമായ ജെയിംസ് ഇല്ലിക്കൽ അഭ്യർഥിച്ചു. ഫാമിലി ടീമിലെ മറ്റു സ്ഥാനാർഥികൾ -  ജനറൽ സെക്രട്ടറി വിനോദ് കൊണ്ടൂർ, ട്രഷറർ ജോഫ്രിൻ ജോസ്, വൈസ് പ്രസിഡന്റ് സിജിൽ പാലക്കലോടി, ജോയിന്റ് സെക്രട്ടറി ബിജു ചാക്കോ, ജോയിന്റ് ട്രഷറർ ബബ്‍‌ലു ചാക്കോ. 

ഫോമായുടെ നല്ല നാളേക്കായി പ്രവർത്തിക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങളും അനുഗ്രഹാശിസുകളും "ഫോമാ ഫാമിലി ടീം" സ്ഥാനാർഥികളോടൊപ്പം ഉണ്ടാകണമെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ  അഭ്യർഥിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}