സംയുക്ത ഓര്‍ത്തഡോക്‌സ് കൺവന്‍ഷന്‍ സെപ്തംബര്‍ 2, 3, 4 തീയതികളില്‍

orthodox-convention-at-long-island
SHARE

ന്യൂയോര്‍ക്ക് ∙ ഗ്ലെന്‍ ഓക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്‌ലിന്‍ ക്വീന്‍സ് ലോങ്ങ് ഐലന്‍ഡ് ഏരിയയിലുള്ള കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് ഇന്‍കോര്‍പറേറ്റ്‌സിന്റെ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 2, 3, 4 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട് ആറിന് നടക്കുന്നു.

സെപ്തംബര്‍ രണ്ടാം തീയതി ലെവി ടൗണിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും (110 School House Road Levitown, NY- 11756) മൂന്ന്, നാലു തീയതികളില്‍ ഔവര്‍ ലേഡി ഓഫ് റോമന്‍ കാത്തലിക് പള്ളിയിലുമാണ് (258- 15 80th Ave Floral park , NY - 11004) കണ്‍വന്‍ഷന്‍ നടക്കുന്നത് 

സെപ്തംബര്‍ രണ്ടാം തീയതി റവ. ഡീക്കൻ എബ്രഹാം (ഷോജിൽ) എബ്രഹാം ജനറല്‍ സെക്രട്ടറി നേര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം. മൂന്നാം തീയതി റവ. ഫാദര്‍ മാര്‍ക്കോസ് ജോണ്‍ (മൂലേടം സെന്റ് തോമസ് ഇടവക വികാരി, ബിഎംഎം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാമ്പാടിയുടെ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്), നാലാം തീയതി റവ.ഫാദര്‍ സജി നൈനാന്‍ (കരുവാറ്റ മാര്‍ യാക്കോബ് ബുര്‍ദ്ദാന വലിയ പള്ളി ഇടവക വികാരി) എന്നിവര്‍ കണ്‍വന്‍ഷന്‍ നയിക്കും .

കൗണ്‍സില്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. റവ. ഫാദര്‍ ജോണ്‍ തോമസ് ആലുമൂട്ടില്‍ പ്രസിഡന്റായ കൗണ്‍സിലില്‍ ഷാബു ഉമ്മൻ  സെക്രട്ടറി ആയും ഫിലിപ്പോസ് സാമുവല്‍ ട്രഷറര്‍ ആയും പ്രവര്‍ത്തിക്കുന്നു. ക്വയര്‍ ഡയറക്ടര്‍ റവ. ദിലീപ് ചെറിയാന്‍, ജോസഫ് പാപ്പന്‍ ക്വയര്‍ മാസ്റ്റര്‍, ക്വയര്‍ കോര്‍ഡിനേറ്റര്‍ മിനി കോശി പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ സജി താമരവേലില്‍ ആലീസ് ഈപ്പന്‍ എല്‍സിക്കുട്ടി മാത്യു എന്നിവരും പ്രവര്‍ത്തിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA