ഫ്ലോറൽ പാർക്ക് ഇന്ത്യൻ മെർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

floral-park-merchants-association-independence-day7
SHARE

ന്യൂയോർക്ക് ∙ ഫ്ലോറൽ പാർക്ക് - ബെല്ലെറോസ് മർച്ചന്റ്‌സ് അസോസിയേഷന്റെ (F-BIMA) ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. ബല്ലെറോസിലുള്ള സെന്റ് ഗ്രിഗോറിയൻ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണ്ണാഭമായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മെർച്ചന്റ്സ് അസോസിയേഷൻ ഫ്ലോറൽ പാർക്ക് ഭാഗത്തു ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പരേഡുകൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇക്കൊല്ലം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചത്.

floral-park-merchants-association-independence-day4

ഓഗസ്റ്റ് 14ന് ഉച്ചയ്ക്ക് രണ്ടിന് ബല്ലെറോസിലുള്ള ഗ്രിഗോറിയൻസ് ഹാളിനു പുറത്തു നടത്തിയ മിനി പരേഡിൽ മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് ഇന്ത്യക്കാരും പ്രാദേശിക ജനങ്ങളും പങ്കെടുത്തു. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റിലെ (NYPD) ഓഫീസർമാരുടെ മാർച്ച് പാസ്റ്റോടുകൂടി ഹാളിനുള്ളിൽ എല്ലാവരും പ്രവേശിച്ചതിന് ശേഷം മെർച്ചന്റ്സ് അസോസിയേഷൻ ചുമതലക്കാരുടെയും ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയുടേയും നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങു നടന്നു. കോൺഗ്രസ് വുമൺ ഗ്രെയ്‌സ് മെങ്, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർമാർ, അസംബ്ലി അംഗങ്ങൾ, ഹെംസ്റ്റഡ് ടൗൺ സൂപ്പർവൈസർ, ഹെംസ്റ്റഡ്  ജഡ്‌ജ്‌, തെരഞ്ഞെടുക്കപ്പെട്ട  പ്രാദേശിക രാഷ്ട്രീയ നേതാക്കൾ തുടങ്ങി സമൂഹത്തിലെ പ്രമുഖരായ നിരവധി വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. 

floral-park-merchants-association-independence-day

ഇന്ത്യൻ മിലിറ്ററി സേവനം നടത്തിയ നഴ്സുമാരെ അംബ്ലിമാൻ ഡേവിഡ് വിപ്രിൻ പ്രശംസാപത്രം നൽകി ആദരിച്ചു. വിവിധ കലാപരിപാടികൾ ചടങ്ങിന് കൊഴുപ്പേകി. മർച്ചന്റ്സ് അസോസിയേഷൻ ചെയർമാൻ സുബാഷ് കപാഡിയ, പ്രസിഡന്റ് ഹേമന്ത് ഷാ, വൈസ് പ്രസിഡന്റ് കോശി തോമസ്, സെക്രട്ടറി മേരി ഫിലിപ്പ്, ഡെമോക്രാറ്റിക്‌ പാർട്ടി വൈസ് ചെയർമാൻ കളത്തിൽ വർഗീസ് ഡെൻസിൽ ജോർജ്, വി. എം. ചാക്കോ, ജേസൺ ജോസഫ്, ദിലീപ് ചൗഹാൻ, മാത്യു തോമസ്, ആശാ മാമ്പള്ളി, ഉജ്ജ്വല ഷാ തുടങ്ങിയവർ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

floral-park-merchants-association-independence-day6

2022 -ലെ മിസ്സ്സ് ഇന്ത്യ ന്യൂയോർക്ക് ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ മീര മാത്യു, 2022-ലെ മിസിസ് ബ്യൂട്ടിഫുൾ സ്‌മൈൽ ഇന്ത്യ വേൾഡ്-വൈഡ് മിസ്സസ് ശിൽപ അജിത്, സ്പോർട്സ് താരവും സിനിമാ നടിയും ടിവി സ്റ്റാറുമായ പ്രാച്ചി ടെഹ്‌ലാൻ എന്നിവർ ഗ്രാൻഡ് മാർഷൽമാരായി പരേഡിന് നേതൃത്വം നൽകി. കേരള കൾച്ചറൽ അസോസിയേഷൻ ചെണ്ട ടീമിന്റെ ചെണ്ടമേളം സ്വാതന്ത്ര്യ ദിനാഘോഷം താളമേളങ്ങളുടെ ആഘോഷമാക്കി മാറ്റി. മറ്റു പല രാജ്യക്കാരും ചടങ്ങിൽ പങ്കുചേർന്നു.  വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യവസായികളും ആഘോഷങ്ങളിൽ സ്പോൺസർമാരായി പിന്തുണച്ചു.

floral-park-merchants-association-independence-day3
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}