ADVERTISEMENT

ന്യൂയോർക്ക്∙ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം 2022 നോടനുബന്ധിച്ച് ഭക്ഷ്യക്കിറ്റ് വിതരണം ഉണ്ടായിരിക്കുമെന്നു ചെയർമാൻ സാജൻ വർഗ്ഗീസ് അറിയിച്ചു. കേരളത്തിലെ അതി പ്രശസ്തമായ 'ഉദയം' ബ്രാൻഡിന്റെ പാലക്കാടൻ മട്ട അരിയോടൊപ്പം വിവിധ തരത്തിലുള്ള കറിപൗഡറുകളാണു വിതരണം ചെയ്യുന്നത് . ഒരു തരത്തിലുമുള്ള മായങ്ങൾ ചേരാത്ത ഉദയം ബ്രാൻഡിന്റെ മേൻമ നിറഞ്ഞ ഭക്ഷ്യവിഭവങ്ങൾ അമേരിക്കയിൽ ആദ്യമായാണ് വിതരണത്തിനെത്തുന്നത്. 

 

അമേരിക്കയിൽ ഇറക്കുമതി രംഗത്ത് അനേക വർഷങ്ങളായി പ്രവർത്തിക്കുന്ന സ്റ്റാർ ഫ്ലേക്  ഐഎൻസിയും കേരളത്തിലെ എബിഎൻ ട്രേഡ്‌സും സഹകരിച്ചാണ് ഓണക്കിറ്റുകൾ വിതരണത്തിനായി അമേരിക്കയിൽ എത്തിക്കുക. ഓണാഘോഷത്തിനെത്തുന്ന എല്ലാ കുടുംബങ്ങൾക്കും കിറ്റ് വിതരണം ചെയ്യാൻ കഴിയുമെന്നു സാജൻ വർഗ്ഗീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം വിവിധങ്ങളായ മറ്റനേകം പരിപാടികളുമായി ഈ വരുന്ന 20 ന് ശനിയാഴ്ച വേദിയിൽ എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com