ADVERTISEMENT

ഹൂസ്റ്റൺ∙ പിഎംഎഫ് ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 3 ശനിയാഴ്ച എറണാകുളം, പാലാരിവട്ടം വൈഎംസിഎ  ഹാൾ ജോസ് പനച്ചിക്കൽ നഗറിൽ പിഎംഎഫ്  ഗ്ലോബൽ സംഗമം  നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി  സംഘാടകർ അറിയിച്ചു. 

 

ശനിയാഴ്ച ഉച്ച കഴിഞ്ഞു 2.30നാരംഭിക്കുന്ന പരിപാടിയിൽ പിഎംഎഫ് ഭവന താക്കോൽ ദാനം, പൊതു സമ്മേളനം, കലാ സാംസ്‌കാരിക പരിപാടികൾ, ആദരിക്കൽ ചടങ്ങ് എന്നിവ ഉണ്ടായിരിക്കും.

 

പിഎംഎഫ് ഗ്ലോബൽ നേതാക്കളും പ്രതിനിധികളും, കുടുംബങ്ങളും, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. 2.30 മണിക്ക് പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടി രാത്രി 8 മണിക്ക് അവസാനിക്കുന്നതാണ്. 

 

സമ്മേളനം വൻ വിജയമാക്കുന്നതിന് എം പീ സലീം (ഗ്ലോബൽ പ്രസിഡന്റ്- പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) വർഗീസ് ജോൺ (ഗ്ലോബൽ ജനറൽ സെക്രട്ടറി-ജനറൽ കൺവീനർ) സ്റ്റീഫൻ കോട്ടയം (ഗ്ലോബൽ ട്രഷറർ - ഫിനാൻസ് കൺട്രോളർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നുവെന്ന് അമേരിക്കയിൽ നിന്നു പിഎംഎഫ്  അമേരിക്കൻ റീജിയൻ പ്രസിഡന്റ് പ്രഫ. ജോയ് പല്ലാട്ടുമഠത്തോടൊപ്പം സമ്മേളനത്തിൽ പങ്കെടുക്കുന്ന അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും പിഎംഎഫ്‌ ഗ്ലോബൽ മീഡിയ കോർഡിനേറ്ററുമായ പി. പി. ചെറിയാൻ അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com