ADVERTISEMENT

സിൻസിനാറ്റി∙ സിൻസിനാറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി - കേരള അസോസിയേഷൻ ഓഫ് ട്രൈസ്റ്റേറ്റ് Kairali - KATS) സെപ്റ്റംബർ 17ന് ഓണം ആഘോഷിക്കുന്നു. ലക്കോട്ട വെസ്റ്റ് ഫ്രഷ്മാൻ സ്കൂളിൽ മനോഹരമായ പൂക്കളവും വിഭവ സമൃദ്ധമായ സദ്യയും മാവേലിയെ വരവേൽക്കലും മൂന്നു മണിക്കൂറോളം നീണ്ടു നിൽക്കുന്ന കലാപരിപാടികളും ഒക്കെയായി ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇത്തവണയും കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. 

 

ഏകദേശം നാനൂറോളം പേരാണു പങ്കെടുക്കുക. കോവിഡ് ഭീതിയിൽ 2020ലെ ആഘോഷങ്ങൾ പൂർണ്ണമായും ഓൺലൈൻ ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ 2021ലെ ആഘോഷങ്ങളിൽ കുട്ടികളുടെ പരിപാടികൾ നേരത്തെ റെക്കോർഡ് ചെയ്തു സ്‌ക്രീനിൽ പ്രൊജക്റ്റ്‌ ചെയ്യുകയായിരുന്നു. അതുകൊണ്ടു തന്നെ രണ്ടുവർഷങ്ങൾക്കു ശേഷം സമ്പൂർണ്ണമായ ഒരോണാഘോഷത്തിൽ പങ്കെടുക്കാനുള്ള ആവേശത്തിലാണു സിൻസിനാറ്റിയിലെ മലയാളികൾ.

 

നിലവിലെ കമ്മിറ്റിയും 2022 - 23ലെ നിയുക്ത കമ്മിറ്റിയും സംയുക്തമായാണ് ഓണാഘോഷം നടത്തുന്നത്.

 

സരിത സുഗുണൻ (പ്രസിഡന്റ്‌), ലത സാമു (സെക്രട്ടറി), അനൂപ് ത്യാഗരാജൻ (ട്രഷറർ), ജിബിൻ രാജു (കൾച്ചറൽ കോർഡിനേറ്റർ) എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം പൂജ സുന്ദർ, ശ്രീജു രാജൻ, തുഷാര വിജീഷ്, സുനിഷ് ശശിധരൻ എന്നീ കമ്മിറ്റി അംഗങ്ങളും മുൻ ഭാരവാഹിയായ ഹേം നായരും ചേർന്നതാണ് 2021-22 കമ്മിറ്റി.

 

2022-23 നിയുക്ത കമ്മിറ്റി

എക്സിക്യൂട്ടീവ് അംഗങ്ങൾ: വിജീഷ് കണ്ണോളി (പ്രസിഡന്റ്‌), ലത സാമു (സെക്രട്ടറി), അനൂപ് ത്യാഗരാജൻ (ട്രഷറർ), സുനിഷ് ശശിധരൻ (കൾച്ചറൽ കോർഡിനേറ്റർ) കമ്മറ്റി അംഗങ്ങൾ: അശ്വതി സുരേഷ്, ഇസ്ഹാഖ് മൂടാടി, ചന്ദ്രകുമാർ, ദിപിൻ നായർ, പ്രദീപ്‌ രാജേന്ദ്രൻ,മുൻ ഭാരവാഹി: സരിത സുഗുണൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com