ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ‘നിത്യ സ്നേഹം 2022’ ഒക്ടോബർ ഒന്നിന് ടൈസൺ സെൻറ്ററിൽ

christian-musical-night
SHARE

ന്യൂയോർക്ക് ∙ സഹൃദയ ക്രിസ്ത്യൻ ആർട്‌സ് ഒരുക്കുന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് ‘നിത്യ സ്നേഹം 2022’ ഒക്ടോബർ ഒന്നിന് ശനിയാഴ്ച വൈകിട്ട് 5.30ന് ടൈസൺ സെൻറ്ററിൽ (26 N Tyson Ave, Floral Park, NY)  വച്ചു നടത്തുന്നു. അമേരിക്കയിൽ അറിയപ്പെടുന്ന ഗായകർ അണിനിരക്കുന്ന ഈ ആത്മീക സംഗീത കൂട്ടായ്മയിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടു കൂടെയാണ് പരിപാടി. ഫാദർ ജോണി ചെങ്ങളമാണ് മുഖ്യാതിഥി.

അമേരിക്ക, യുകെ, കാനഡ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ക്രിസ്ത്യൻ മ്യൂസിക് ഗ്രൂപ്പുകൾ, ക്രിസ്ത്യൻ ഓൺലൈൻ മീഡിയകൾ, ക്രിസ്ത്യൻ ചാരിറ്റി സംഘടനകൾ ഇതെല്ലാം ചേർന്ന കൂട്ടായ്മയാണ് സഹ്യദയ ക്രിസ്ത്യൻ ആർട്‌സ്. ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ, മ്യൂസിക് പ്രോഗ്രാമുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ വച്ച് സഹ്യദയ നടത്തിയിട്ടുണ്ട്.

ഈ പരിപാടി സംഘടിപ്പിക്കുന്നത് ഡിവൈൻ മ്യൂസിക് - ലാജി തോമസ്, കെസിയ മെലഡി- ജോമോൻ ഗീവര്ഗീസ്, L3IJ മ്യൂസിക്കൽ മിനിസ്ട്രി - ജോയൽ സ്‌കറിയ, ക്രിസ്ത്യൻ ഡിവോഷണൽ മിനിസ്ട്രി - വിൻസ് തോമസ്, റിഥം സൗണ്ട് മിനിസ്ട്രി- ഫിലിപ്പ് കെ മാത്യു, ജെനെസിസ് ക്രീയേഷൻസ് - ബിജു ജോൺ, എലോഹിം എക്കോസ് മ്യൂസിക് - റെജി ജോസഫ്, ക്രിസ്ത്യൻ കോറസ്- നൈനാൻ കൊടിയാട്ട്, ഹെബ്രോൻ മീഡിയ ഹബ് - ജിബിൻ ജോൺ, മഴവിൽ അമേരിക്ക പ്രൊഡക്ഷൻസ് - ഷാജി എണ്ണശ്ശേരിൽ എന്നിവരുടെ സഹകരണത്തിലാണ്. 

പരിപാടിക്കു വേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നത് ഇതിലെ അംഗങ്ങളും കൂടാതെ സ്പോൺസേർസ് ആയി സോളാർ കൺസൾറ്റന്റ് ഡോൺ തോമസ്, ഫാൽക്കൺ പ്രിന്റ് സൊല്യൂഷൻസ്, പിങ്കി ആൻ തോമസ് (ടാക്‌സ് കൺസൽറ്റന്റ്), നിസ്സി ഹോം ഇമ്പ്രൂവ്മെന്റ്, കൊട്ടിലിൻ റസ്റ്ററന്റ്, കോശി തോമസ് (നേഷൻവൈഡ് മോട്ഗേജ്), മാത്യു ജെ പനക്കൽ (ഹോമിയോപ്പതി കൺസൽറ്റന്റ്) എന്നിവരാണ്. 

സൗജന്യമായി നടത്തുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ലാജി തോമസ് 516-849-0368, ജോമോൻ ഗീവർഗീസ് 347-952-0710.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}