ADVERTISEMENT

ന്യൂജഴ്സി ∙ മലയാളികളുടെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറും സംഘവും ന്യൂജഴ്സിയില്‍ എത്തുന്നു. സെപ്തംബർ 23ന് കേരളാ അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി അമേരിക്കൻ മലയാളി വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന സ്കോളർഷിപ്പ് ഫണ്ട് റൈസിംഗ് പരിപാടിക്കായാണ് സിതാരയും സംഘവും വരുന്നത്. 

‘ജോയ് ആലുക്കാസ് ‘ഹൈ ഓൺ മ്യൂസിക്’ എന്നാണ് പരിപാടിയുടെ പേര്. ഹരീഷ് ശിവരാമകൃഷ്ണൻ, ജോബ് കുര്യൻ എന്നീ അനുഗ്രഹീത ഗായകരും പരിപാടിക്ക് എത്തുന്നു. 

ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും പെൻസിൽവാനിയയിലെയും കണക്ടിക്കട്ടിലെയും സംഗീത പ്രേമികൾക്ക് ലൈവായി ഇവരുടെ സംഗീതം ആസ്വദിക്കാനുള്ള മികച്ച അവസരാണ് ലഭിക്കുന്നത്. ന്യൂജഴ്സിയിലെ എഡിസൺ ഹോട്ടൽ ബാൻക്വിറ്റ് ഹാളിൽ വൈകിട്ട് ഏഴു മുതലാണ് പരിപാടി. 

ലിമിറ്റഡ് സീറ്റുകൾ മാത്രമുള്ള ഈ ഷോയുടെ കൂടുതൽ വിവരങ്ങൾക്കും എൻട്രി ടിക്കറ്റുകൾക്കും സന്ദർശിക്കുക. KANJ.ORG

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ഇടിക്കുള - 201-421-5303, സോഫിയ മാത്യു - 848-391-8460, ബിജു ഈട്ടുങ്ങൽ - 646-373-2458, റോബർട്ട് ആന്റണി - 201-508-7755.

സംഗീതത്തെ കുറിച്ച് സിതാര...

നാലാം വയസ്സിലാണ് പാട്ടു പഠിച്ചു തുടങ്ങിയത്, ഓര്‍മവച്ചു തുടങ്ങിയ കാലം  മുതല്‍ ഞാൻ പാടുകയാണ്. അന്നു മുതൽ പാട്ടുകാരി എന്ന നിലയിലും കേൾവിക്കാരി എന്ന നിലയിലും സംഗീതത്തോടുള്ള എന്റെ ആഭിമുഖ്യം പല രൂപാന്തരങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.  ഇക്കാലമത്രയും സംഗീതം പരിശീലിച്ചിരുന്ന ഒരാളെന്ന നിലയിൽ, സംഗീതത്തെ ജീവിതത്തിൽനിന്ന്‌ വേറിട്ടു കാണാനാകില്ല. സംഗീതം ഇല്ലാത്ത ഒരു കാലത്തെ കുറിച്ച് ആലോചിക്കാനുമാകില്ല. അതുതന്നെയാണെന്റെ ജീവിതം. സംഗീതമില്ലെങ്കില്‍ പിന്നെന്ത്, എങ്ങനെ നിലനില്‍ക്കും എന്ന് ചിന്തിച്ചിട്ടു പോലുമില്ല. സംഗീതം എനിക്ക് എല്ലാമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com