പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ് നൽകി വ്ളാഡിമിർ സെമിനാരി ആദരിക്കുന്നു

basalius-bava
SHARE

ന്യൂയോർക്ക്∙ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും  മലങ്കര മെത്രാപ്പോലീത്തയുമായ  മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‌  അമേരിക്കയിലെ പ്രശസ്ത വൈദിക സെമിനാരി ആയ സെന്റ്. വ്ളാഡിമിർ സെമിനാരി ഡോക്ടറേറ്റ് ബിരുദം നൽകി  ആദരിക്കുന്നു. സെപ്റ്റംബർ 23 വ്യാഴാഴ്ച അഞ്ചിനു ന്യൂയോർക്കിലെ വ്ളാഡിമിർ സെമിനാരിയിൽ  നടക്കുന്ന ബിരുദദാനച്ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ തിരുമേനിക്കു ഡോക്ടറേറ്റ് ബിരുദം നൽകുന്നതാണ്.  

റഷ്യയിലെ ലെനിൻഗ്രാഡ് (St  Petersburg) സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദവും, റോമിലെ പോന്റിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഓറിയന്റൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള പരിശുദ്ധ പിതാവ് സഭയിലെ ദൈവശാത്ര പണ്ഡിതരിൽ അഗ്രഗണ്യനാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവായ പരിശുദ്ധ പിതാവ് മികച്ച വാഗ്മിയും അധ്യാപകനുമാണ്. 

നിരവധി മാതൃകാപരമായ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കമിടുകയും നേതൃത്വം നൽകുകയും ചെയ്യുന്ന പരിശുദ്ധ പിതാവ് മതപരമായ അതിർവരമ്പുകൾക്കപ്പുറത്ത് ആളുകളുടെ ഹൃദയവും ആത്മാവും നേടിയിട്ടുണ്ട്.1938 ൽ  സ്ഥാപിതമായ സെന്റ്. വ്ളാഡിമിർ ഓർത്തഡോൿസ് തിയളോജിക്കൽ സെമിനാരി ലോകത്തിലെ പ്രശസ്തമായ സെമിനാരി കളിൽ ഒന്നാണ്.  

ബിരുദദാനച്ചടങ്ങിൽ നോർത്ത്  ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലിത്ത സഖറിയ  മാർ  നിക്കളാവോസ് മെത്രാപ്പോലീത്തയും വൈദിക വിദ്യാർത്ഥികളും സഭാവിശ്വാസികളും പങ്കെടുക്കുന്നതാണ്. ചടങ്ങിനുശേഷം പരിശുദ്ധ ബാവാ തിരുമേനിയെ അനുമോദിച്ചു കൊണ്ടുള്ള പൊതുസമ്മേളനവും ഉണ്ടായിരിക്കുന്നതാണ്‌. കൂടുതൽ വിവരങ്ങൾക്ക്  

ഭദ്രാസന സെക്രട്ടറി റവ. ഡോ.  വർഗീസ് എം. ഡാനിയേലുമായി ബന്ധപ്പെടുക. E-mail: dsfrvmd@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}