പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ് നൽകി

Mail This Article
ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കായും മലങ്കര മെത്രാപ്പൊലീത്തയുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന് അമേരിക്കയിലെ വൈദിക സെമിനാരി ആയ സെന്റ്. വ്ലഡിമിർ ഓർത്തഡോക്സ് തിയളോജിക്കൽ സെമിനാരി ഡോക്ടറേറ്റ് നൽകി.


23നു വൈകിട്ട് സെമിനാരിയിൽ എത്തിയ പരിശുദ്ധ പിതാവിനെ സെമിനാരി പ്രസിഡന്റ്, അധ്യാപകർ, വിദ്യാർഥികൾ, വൈദികർ, അത്മായർ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. സെമിനാരി ചാപ്പലിൽ പ്രാർഥനയ്ക്ക് ശേഷം നടന്ന ബിരുദ ദാന ചടങ്ങിൽ തിരുമേനിക്ക് ഡോക്ടറേറ്റ് ബിരുദം നൽകി അനുമോദിച്ചു.
പരിശുദ്ധ പിതാവ് സഭയിലെ ദൈവശാത്ര പണ്ഡിതരിൽ അഗ്രഗണ്യനാണ്. 1938ൽ സ്ഥാപിതമായ സെന്റ്. വ്ലഡിമിർ ഓർത്തഡോക്സ് തിയളോജിക്കൽ സെമിനാരിക്ക് മലങ്കര ഓർത്തഡോക്സ് സഭയുമായി അഭേദ്യമായ ബന്ധമാണുള്ളത്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പൊലീത്ത സെമിനാരിയുടെ ബോർഡ് ഓഫ് ട്രസ്റ്റി അംഗമാണ്. ഭദ്രാസന സെക്രട്ടറി ഫാ .ഡോ. വർഗീസ് എം. ഡാനിയേൽ ഇപ്പോൾ സെമിനാരിയിൽ പ്രഫസർ ആയി സേവനം അനുഷ്ഠിക്കുന്നു. സഭയിലെ പല വൈദികരും ഈ സെമിനാരിയിൽ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. സഭയിലെ അനവധി വിദ്യാർഥികൾ ഈ സെമിനാരിയിൽ ഇപ്പോൾ പഠനം നടത്തുന്നുണ്ട്. ബിരുദദാനച്ചടങ്ങിനുശേഷം പരിശുദ്ധ ബാവാ തിരുമേനിയെ അനുമോദിച്ചു കൊണ്ടുള്ള പൊതുസമ്മേളനവും ഉണ്ടായിരുന്നു
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പൊലീത്ത, അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പൊലീത്ത, വൈദികർ., വൈദിക വിദ്യാർഥികൾ, അത്മായർ എന്നിവരുൾപ്പെട്ട സംഘം ഈ ധന്യമുഹൂർത്തത്തിൽ പങ്കാളികളായി.
കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം.ഡാനിയേലുമായി ബന്ധപ്പെടുക. E-mail: dsfrvmd@gmail.com