ADVERTISEMENT

ഒട്ടാവ ∙ ശനിയാഴ്ച കിഴക്കൻ കാനഡയുടെ തീരത്ത് ആഞ്ഞു വീശിയ ഫിയോന ചുഴലിക്കാറ്റിൽ വലഞ്ഞ് മലയാളികളും. ഏതാണ്ട് 12 മണിക്കൂറോളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടുവെന്ന് ഈ പ്രദേശത്ത് താമസിക്കുന്ന മലയാളികൾ പറഞ്ഞു. അത്‍ലാന്റിക് കാനഡയുടെ ഭാഗമായ ഹാലിഫാക്‌സിലും കനത്ത നാശനഷ്ടമാണ് ഫിയാനോ വരുത്തി വച്ചത്. വാഹനങ്ങളുടെയും വീടുകളുടെയും മുകളിൽ മരങ്ങൾ കടപുഴകി വീണു, വൈദ്യുതി വിതരണം താറുമാറായി, ഗതാഗത കുരുക്ക് രൂക്ഷമായി, മൊബൈൽ ഫോൺ ബന്ധം വിഛേദിക്കപ്പെട്ടു.

fiona-stormpic
Milo Reichert helps his neigbour clear some branches on MacDonald Street following the passing of Hurricane Fiona, later downgraded to a post-tropical storm, in Halifax, Nova Scotia, .REUTERS/Ingrid Bulmer

പലയിടത്തും മുടങ്ങിയ വൈദ്യുത വിതരണം പുനഃസ്ഥാപിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് അറിയുന്നത്. പത്തു വർഷത്തിന് ശേഷമാണു അത്‍ലാന്റിക് കാനഡയിൽ ഇത്രയും രൂക്ഷമായ കൊടുങ്കാറ്റു ഉണ്ടാകുന്നത്. ദിവസങ്ങൾക്കു മുൻപേ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ ആളുകൾ മുൻകരുതലിനായി ഭക്ഷണവും ഇന്ധനവും കരുതിയിരുന്നു.

fiona-pic
A fallen tree lies on a crushed pickup truck following the passing of Hurricane Fiona, later downgraded to a post-tropical storm, in Halifax, Nova Scotia, Canada. REUTERS/Ted Pritchard

വാൾമാർട് അടക്കമുള്ള ഗ്രോസറി സ്റ്റോറുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. മിക്കവാറും എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം വൈദ്യുതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ എല്ലാ പ്രവർത്തനങ്ങളെയും മോശമായി ബാധിച്ചു. മറ്റൊരു പ്രശ്നം വാഹനങ്ങൾക്കുണ്ടായ നഷ്ടമാണ്. മിക്കയാളുകളും വാഹനങ്ങൾ പുറത്താണ് പാർക്ക് ചെയ്യുന്നത്, ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് വാഹനങ്ങൾക്ക് കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തുവെന്ന് ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ മനോരമ ഓൺലൈനോട് പറഞ്ഞു.

fionapic4
Residents walk on the damaged shoreline following the passing of Hurricane Fiona, later downgraded to a post-tropical cyclone, in Shediac, New Brunswick, Canada September 24, 2022. REUTERS/Greg Locke

നോവ സ്കോഷ്യയിലെ സിഡ്നിയിലും കനത്ത നാശനഷ്ടമാണ് ഫിയാനോ ഉണ്ടാക്കിയത്. മലയാളി വിദ്യാർഥികൾ ധാരാളം ഉള്ള സ്ഥലമാണ് സിഡ്‌നി. മരങ്ങൾ കടപുഴകി വീണു വൈദ്യുത വിതരണം താറുമാറായി. മൊബൈൽ ഫോൺ പ്രവർത്തനങ്ങളും താറുമാറായി. സർക്കാർ കൃത്യമായ മുന്നറിയിപ്പ് നൽകുകയും മുൻകരുതൽ എടുക്കുകയും ചെയ്തിരുന്നതിനാൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

fiona5
A resident takes photographs of flooding following the passing of Hurricane Fiona, later downgraded to a post-tropical cyclone, in Shediac, New Brunswick, Canada September 24, 2022. REUTERS/Greg Locke

ശക്തമായ കാറ്റിനെ തുടർന്ന് നിരവധിപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. വീടുകൾ ഒലിച്ചു പോയി. തീരപ്രദേശത്തുള്ള ചില വീടുകൾ തകർന്നു വീഴുകയും ചെയ്തു. വൈദ്യുതിബന്ധവും തകരാറിലായെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

fiona6
Cathy Simpkins of Moncton walks through flood waters to check her recreational vehicle trailer following the passing of Hurricane Fiona, later downgraded to a post-tropical cyclone, in Shediac, New Brunswick, Canada September 24, 2022. REUTERS/Greg Locke

നോവ സ്കോഷ്യയിലെ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. ഫിയോന നിലവിൽ പോസ്റ്റ്-ട്രോപ്പിക്കൽ ചുഴലിക്കാറ്റാണ്. മണിക്കൂറിൽ പരമാവധി 110-150 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശിയത്. ഇതിനെ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റായാണ് കണക്കാക്കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

fiona-power
Newfoundland Power worker, Matthew Sutton, drives in a truck en route to a power outage near Wreckhouse after the arrival of Hurricane Fiona in Stephenville, Newfoundland, Canada September 24, 2022. REUTERS/John Morris

തീരദേശത്തെ പട്ടണ പ്രദേശമായ ന്യൂഫൗണ്ട്‌ലാൻഡിലും ലാബ്രഡോറിലും കനത്ത നാശം വിതച്ചു. ഇവിടെ ചില കെട്ടിടങ്ങൾ തകർന്നു കടലിലേക്കു പതിച്ചതായും റിപ്പോർട്ടുകളുണ്ട്. മരങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. എട്ടോളം വീടുകൾ അപ്രത്യക്ഷമായതായാണ് അനൗദ്യോഗിക റിപ്പോർട്ട്. വെള്ളത്തിൽ ഒലിച്ചു പോകാതെ പലരെയും സമയബന്ധിതമായി രക്ഷപെടുത്താൻ കഴിഞ്ഞെന്ന് അധികൃതർ അറിയിച്ചു.

fiona-6
Waves crash ashore as vehicles watch during the arrival of Hurricane Fiona in Stephenville, Newfoundland, Canada September 24, 2022. REUTERS/John Morris

നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായി വീശിയകാറ്റും മഴയും ഇവിടങ്ങളിലെ വൈദ്യുതിബന്ധം തകരാറിലാക്കി. ഇവിടെ വീശിയടിച്ച ശക്തമായ തിരമാല വീശിയടിച്ചു. ചിലയിടങ്ങളിൽ 10 ഇഞ്ചുവരെ മഴ പെയ്തു. രാത്രിയോടെ അപ്രതീക്ഷിത പ്രളയം ഉണ്ടായതായി അധികൃതർ അറിയിച്ചു.

flood-fiona
Residents stand in flood waters following the passing of Hurricane Fiona, later downgraded to a post-tropical cyclone, in Shediac, New Brunswick, Canada September 24, 2022. REUTERS/Greg Locke

ഇതേ തുടർന്നു പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 400000ൽ അധികം പേരാണ് വൈദ്യുതി ബന്ധം വിശ്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച രാത്രി ഇരുട്ടിൽ കഴിഞ്ഞത്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനു പ്രഥമ പരിഗണന നൽകുമെന്നും എന്നാൽ, മോശം കാലാവസ്ഥ അതിനു തടസ്സമാകുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

This September 24, 2022, image courtesy of Michael King, special advisor to Newfoundland and Labrador Premier Andrew Furey, and his family, shows damaged caused by post-tropical storm Fiona on the Burnt Islands, in the Newfoundland and Labrador Province of Canada. - Fiona knocked out power to more than 500,000 households as it lashed eastern Canada with strong winds and heavy rain on Saturday, electricity providers said.  In the province of Novia Scotia alone, at least 400,000 households lost electricity after Fiona, downgraded from a hurricane to a post-tropical storm but still packing winds of 85 miles (137 kilometers) per hour, made landfall, Novia Scotia Power reported.
This September 24, 2022, image courtesy of Michael King, special advisor to Newfoundland and Labrador Premier Andrew Furey, and his family, shows damaged caused by post-tropical storm Fiona on the Burnt Islands, in the Newfoundland and Labrador Province of Canada. - Fiona knocked out power to more than 500,000 households as it lashed eastern Canada with strong winds and heavy rain on Saturday, electricity providers said. In the province of Novia Scotia alone, at least 400,000 households lost electricity after Fiona, downgraded from a hurricane to a post-tropical storm but still packing winds of 85 miles (137 kilometers) per hour, made landfall, Novia Scotia Power reported.

അത്‍ലാന്റിക് ഭാഗത്ത് തീരദേശത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ മുന്നറിയിപ്പു നൽകി. കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ചുഴിക്കാറ്റായിരിക്കുമിതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരമായ പ്യൂട്ടോറിക്കയിലാണ് ആദ്യം കൊടുങ്കാറ്റ് വീശിയത്. പിന്നീടു മറ്റു തീരപ്രദേശങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു.

Vehicles navigate around a downed tree from Post-Tropical Storm Fiona on September 24, 2022 in East Bay, Nova Scotia on Cape Breton Island in Canada. Photo by Drew Angerer / GETTY IMAGES NORTH AMERICA / Getty Images via AFP)
Vehicles navigate around a downed tree from Post-Tropical Storm Fiona on September 24, 2022 in East Bay, Nova Scotia on Cape Breton Island in Canada. Photo by Drew Angerer / GETTY IMAGES NORTH AMERICA / Getty Images via AFP)
Downed power lines from winds from Post-Tropical Storm Fiona rest against a home on September 24, 2022 in Sydney, Nova Scotia on Cape Breton Island in Canada. (Photo by Drew Angerer / GETTY IMAGES NORTH AMERICA / Getty Images via AFP)
Downed power lines from winds from Post-Tropical Storm Fiona rest against a home on September 24, 2022 in Sydney, Nova Scotia on Cape Breton Island in Canada. (Photo by Drew Angerer / GETTY IMAGES NORTH AMERICA / Getty Images via AFP)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com