ADVERTISEMENT

ന്യൂയോർക്ക്∙  റിച്ച്മണ്ട് ഹിൽ തുളസി മന്ദിറിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർക്കുകയും കറുത്ത പെയിന്റ് അടിച്ചു വികൃതമാക്കുകയും ചെയ്ത  കേസിൽ സിഖുകാരനായ സുക്‌പാൽ  സിംഗിനെ (27) ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞമാസം നടന്ന സംഭവത്തിൽ സെപ്റ്റംബർ 21 നാണ് അറസ്റ്റ് രേഖപ്പെടുത്തി വംശീയ കുറ്റകൃത്യത്തിന്  കേസെടുത്തത് .കുറ്റം തെളിഞ്ഞാൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചേർത്തിരിക്കുന്നത്.

gandhi-statue

ആഗോളതലത്തിൽ സമാധാനത്തെയും ഐക്യത്തെയും ചിഹ്നമായി കരുതുന്ന മഹാത്മാ ഗാന്ധി പ്രതിമ തകർത്തത് വളരെ ഗൗരവമുള്ള  കുറ്റകൃത്യമാണെന്നു ഡിസ്ട്രിക്ട് അറ്റോർണി മേലിന്റ  ഗേറ്റ്സ് പറഞ്ഞു .ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. കുറ്റകൃത്യത്തിൽ നാലു പേരാണു പങ്കെടുത്തതെന്നും  ഇതിൽ സുഖദേവ് സിംഗിനെ  മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളെന്നും മറ്റു മൂന്നു പേരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാന്നും  ഇവർ പറഞ്ഞു .

രണ്ട് കാറിലായി എത്തിയ പ്രതികൾ സംഭവത്തിനു ശേഷം രണ്ടു കറുകളിലായാണ് രക്ഷപെട്ടത് . സിംഗ് രക്ഷപെട്ടത് അദ്ദേഹത്തിന്റെ  മെഴ്സിഡീസ് ബെൻസിലാണ്.  മഹാത്മാഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതിനെ സൗത്ത് ഏഷ്യൻ അസംബ്ലി വുമൺ ജെന്നിഫർ രാജ്കുമാർ സ്വാഗതം ചെയ്തു .

ഈ സംഭവത്തെ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചിരുന്നു.അമേരിക്കയിൽ വംശീയ അതിക്രമത്തിന് വിധേയരാകുന്നതു കൂടുതൽ സിഖ് വിഭാഗത്തിൽ പെട്ടവരാണ്.ഇതിനെതിരെ ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായാണ് പ്രതിഷേധിക്കുന്നത്.ജാതി മത വർഗ വർണ ചിന്തകൾക്കതീതമായി നിലപാടുകൾ സ്വീകരിച്ച രാഷ്ട്രപിതാവിന്റെ പ്രതിമക്കു നേരെ നടന്ന അതിക്രമത്തെ  സിഖ് സമൂഹവും അപലപിച്ചിരുന്നു.

English Summary: Sikh arrested for distroying Gandhi statue in Newyork

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com