ADVERTISEMENT

വാഷിങ്ടൻ ഡി സി ∙ ഡമോക്രാറ്റിക് പാർട്ടിയിലെ ഭൂരിപക്ഷവും, പാർട്ടിയോടു പിന്തുണ പ്രഖ്യാപിക്കുന്ന സ്വതന്ത്രൻമാരും 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് നിർദേശിക്കുമ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭൂരിപക്ഷവും ട്രംപിനെ സ്ഥാനാർഥിയാക്കണമെന്നാണ്  അഭിപ്രായപ്പെടുന്നത്. വാഷിങ്ടൻ പോസ്റ്റ്  പുറത്തുവിട്ട സർവെയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

 

ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നും സർവേയിൽ പങ്കെടുത്ത 56 ശതമാനവും ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 35 ശതമാനം മാത്രമാണ് ബൈഡന് പിന്തുണ നൽകിയത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ 47 ശതമാനം പേർ ട്രംപിനെ അനുകൂലിച്ചപ്പോൾ 46 ശതമാനം മറ്റൊരാളാണെങ്കിൽ നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

 

ബൈഡനും ട്രംപും ഏകദേശം തുല്യനിലയിൽ നിൽക്കുമ്പോൾ രണ്ടു പോയിന്റ് ട്രംപിന് അനുകൂലമാണ് (ബൈഡൻ– 46, ട്രംപ്– 48) ബൈഡന്റെ പ്രായം കണക്കിലെടുത്താണ് സർവെയിൽ പങ്കെടുത്തവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. 79 വയസ്സായ ബൈഡൻ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com