ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021–23 ഭരണ കാലഘട്ടത്തിലെ വാർഷിക പൊതുയോഗം ഒക്ടോബർ 30നു വൈകിട്ട് അഞ്ചു മണിക്ക് അസോസിയേഷൻ ഓഫീസിൽ (834 E, Ramd Rd., Ste #13, Mount Prospect, IL-60056) വച്ചു നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

 

അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി ലീല ജോസഫ് വാർഷിക റിപ്പോർട്ടും ട്രഷറർ ഷൈനി ഹരിദാസ് വാർഷിക കണക്കും അവതരിപ്പിക്കും. പ്രസ്തുത പൊതുയോഗത്തിൽ വച്ച് അസോസിയേഷന്റെ 50–ാം വാർഷികാഘോഷത്തിന്റെ ആലോചനയും വാർഷിക അംഗത്വ ഫീസ് ഓഫീസ് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യും.

 

പ്രസ്തുത പൊതുയോഗത്തിൽ അസോസിയേഷൻ അംഗങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് ജോഷി വള്ളിക്കളം (312 685 6749), ലീല ജോസഫ് (224 578 626), ട്രഷറർ ഷൈനി ഹരിദാസ്, ജോയിന്റ് സെക്രട്ടറി സിബിൽ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com