ടെക്സസ് ഗവർണറുമായി സംസാരിച്ചിട്ടു 2 വർഷത്തിലേറെയായി: ഡാലസ് ജഡ്ജി

jenkins-abbot
ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജൻങ്കിൻസ്, ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് എന്നിവർ. ചിത്രം: ട്വിറ്റർ.
SHARE

ഡാലസ് ∙ ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ടുമായി സംസാരിച്ചിട്ടു രണ്ടു വർഷത്തിലേറെ കാലമായെന്ന് ടെക്സസിലെ സുപ്രധാന കൗണ്ടിയായ ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജൻങ്കിൻസ്. കഴിഞ്ഞ വാരാന്ത്യം കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

ടെക്സസ് ഗവർണറുമായി നിരവധി വിഷയങ്ങളിൽ കോവിഡ് മഹാമാരിയുടെ ആരംഭത്തിൽ തന്നെ വിയോജിപ്പു പ്രകടിപ്പിച്ച ജഡ്ജി ക്ലെ ജങ്കിൻസ് ദേശീയ തലത്തിൽ തന്നെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.സെപ്റ്റംബർ 25നു ഡാലസ് ഹാമിൽട്ടൺ പാർക്ക് യുനൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ പ്രസ്താവന നടത്തുകയായിരുന്നു ജഡ്ജി. ഗ്രോഗ് ഏബട്ടിനെതിരെ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാർഥി ബെറ്റൊ ഒ. റൂർക്കെക്ക് വോട്ടു ചെയ്യുന്നതിനെ കുറിച്ചും ചർച്ചിൽ വെച്ചു ജഡ്ജി ചർച്ചകൾ നടത്തി.

എല്ലാം സുരക്ഷിതമായി മുന്നോട്ടു പോകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ, എല്ലാം തകരാറിലാക്കുകയാണ് ഗവർണറെന്ന് ജഡ്ജി പറഞ്ഞു. ഗവർണറുടെ ഫോൺ നമ്പർ പോലും എനിക്കറിയില്ല. അയയ്ക്കുന്ന ഇമെയിലുകൾക്ക് മറുപടി നൽകാറില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി. ഡാലസ് മേയറും ഡമോക്രാറ്റുമായ എറിക്ക് ജോൺസനുമായി ഗവർണർ നല്ല ബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു.

English Summary : Dallas County Judge says he and Gov. Abbott haven’t spoken in over 2 years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA