ADVERTISEMENT

ലൊസാഞ്ചലസ് ∙ തനിമയും പ്രൗഡിയും വര്‍ണ്ണവും മേളവും താളവും രാഗവും സമന്വയിക്കുന്നതായിരുന്നു ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളി ഹിന്ദു (ഓം) വിന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍. മഹാബലിയും വാമനനും ചെണ്ടമേളവും തിരുവാതിര സംഘവും താലപ്പോലിയും അണിനിരന്ന വരവേല്‍പ് ശോഭായാത്രയോടെയായിരുന്നു തുടക്കം. ആതിര സുരേഷും സംഘവും അവതരിപ്പിച്ച തിരുവാതിര കളിക്കു ശേഷം മഹാബലി വേദിയില്‍ എത്തി ആശീര്‍വദിച്ചതോടെ സമ്മേളന ഭ്രദ്രദീപം കെഎച്ച്എന്‍എ പ്രസിഡന്റ് ജി കെ പിള്ള, ഓം പ്രസിഡന്റ് വിനോദ് ബാഹുലേയന്‍ എന്നിവര്‍ ചേര്‍ന്ന് തെളിച്ചു. 

സായി സീതാറാം ഈശ്വര പ്രാർഥന ചൊല്ലി. വിനോദ് ബാബുലേയന്‍ സ്വാഗതമോദി. ജി.കെ. പിള്ള ഓണസന്ദേശം നല്‍കുകയും കെഎച്ച്എന്‍എ കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള ഭാവി പരിപാടികള്‍ വിശദീകരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാമദാസ്പിള്ള കേരളത്തില്‍ നടക്കുന്ന ഹിന്ദു പാര്‍ലമെന്റ് വിളംബര സമ്മേളനത്തെക്കുറിച്ച് വിശദീകരിച്ചു. അതിഥികളെ വിനോദ് ബാബുലേയന്‍, രവി വള്ളത്തേരി, സുരേഷ് ഇഞ്ചൂര്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. കെഎച്ചഎന്‍എ മുഖപ്രസദ്ധീകരണമായ അഞ്ജലി ഓണപതിപ്പിന്റെ പ്രകാശനവും നടന്നു. ഉന്നത നിലയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ 23 വിദ്യാർഥികളെ അനുമോദിച്ചു. പരിപാടിയുടെ പ്രായോജകരെ ആദരിച്ചു.

ohm-onam-2

തുടര്‍ന്നായിരുന്നു സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയത്. ബാലന്‍ പണിക്കര്‍, രാം, ആതിര, സിന്ധു, എസ്. ബിന്ധു, വിനോദ്, സുരേഷ് എന്നിവരുടെ സമൂഹഗാനത്തോടെയായിരുന്നു തുടക്കം. ആദിത്യ, ആര്യ, കാവ്യ എന്നിവര്‍ ചേര്‍ന്നവതരിച്ച ഭരതനാട്യം, ആര്‍ച്ച നായര്‍, അഷ്‌ന സഞ്ജയ്, ദേവാംഗ് കൃഷ്ണനമൂര്‍ത്തി, ദിയ അമിത് നായര്‍, മാനവ് കൃഷ്ണമോനോന്‍, നന്ദന സുനില്‍, ശങ്കര്‍ നായര്‍, ഹരിശങ്കര്‍ കോടോത്ത്, സായി സീതാറാം എന്നീ കുട്ടികള്‍ അവതരിപ്പിച്ച ഓണപ്പാട്ട് മധുരസ്മരണകള്‍ ഉയർത്തുന്നതായി. സഞ്ജന സുനിലിന്റെ ഭരതനാട്യവും ചിത്രയുടെ ശാസ്ത്രീയ നൃത്തവും രശ്മി നായര്‍, വിധു അജിത് അ എന്നിവരുടെ മോഹിനിയാട്ടവും സെമീറയും സേറയും ചേര്‍ന്നവതരിപ്പിച്ച നൃത്തവും നയനശോഭ പകര്‍ന്നു.

പാര്‍വതി മേനോന്‍ അഷ്‌ന സഞ്ജയ്, നന്ദന സുനില്‍ എന്നിവര്‍ ഓണപ്പാട്ടുകളുമായും ഹരിശങ്കര്‍, ആകര്‍ഷ് സുരേഷ്, ആതിര സുരേഷ്, സിന്ധുപിള്ള, ബാലന്‍ പണിക്കര്‍, സുരേഷ് ഇഞ്ചൂര്‍, ഡോ. രവി രാഘവന്‍ എന്നിവര്‍ സിനിമാഗാനങ്ങളുമായും കാതിന് ഇമ്പമേകി. ആതിര സുരേഷ് ബിന്ദു സുനില്‍ എന്നിവര്‍ അവതാരകരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com