ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്: ഏബട്ട് – റൂർക്കെ സംവാദം ഇന്ന്

greg-abbott-beto-orourke
SHARE

ഓസ്റ്റിൻ ∙ ടെക്സസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും മത്സരിക്കുന്ന ഗവർണർ ഗ്രോഗ് ഏബട്ടും ഡമോക്രാറ്റിക് പാർട്ടിയുടെ യുവനേതാവും തീപ്പൊരി പ്രാസംഗികനുമായ ബെറ്റൊ ഒ റൂർക്കെയും തമ്മിലുള്ള ആദ്യ തിരഞ്ഞെടുപ്പ് സംവാദം ഇന്ന് (വെള്ളി). എഡിൻബർഗ് റിയൊ ഗ്രാന്റ് വാലിയിലുള്ള ടെക്സസ് യൂണിവേഴ്സിറ്റിയിലാണ് ഇരുവരുടേയും സംവാദം. വെള്ളിയാഴ്ച രാത്രി ഏഴു മുതൽ എട്ടു വരെ നടക്കുന്ന തിരഞ്ഞെടുപ്പു സംവാദത്തിന്റെ തൽസമയ പ്രക്ഷേപണം ടെക്സസ് കൗണ്ടികളിലെല്ലാം ടെലിവിഷനിലൂടേയും റേഡിയോയിലൂടേയും ശ്രവിക്കാം.

ദേശീയ പ്രാധാന്യമുള്ള ഈ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്സസിൽ ഈയിടെ നടത്തിയ സർവേകൾ ഗ്രോഗ് ഏബട്ടിന്റെ ലീഡ് വർധിച്ചുവരുന്നതായാണ് ചൂണ്ടികാണിക്കുന്നത്. ഏറ്റവും ഒടുവിൽ നടത്തിയ സർവേ 50–43 ലീഡാണ് ഗ്രോഗിനു നൽകിയിരിക്കുന്നത്. നവംബർ തിരഞ്ഞെടുപ്പിൽ ഇമ്മിഗ്രേഷൻ, ഗൺവയലൻസ്, ഗർഭചിദ്രാവകാശം എന്നിവ ഗൗരവമായി ചർച്ച ചെയ്യപ്പെടും. ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ് സംവാദത്തിലും ഈ വിഷയങ്ങൾ തന്നെയായിരിക്കും ചർച്ച ചെയ്യപ്പെടുകയെന്നാ അഭിമുഖം നിയന്ത്രിക്കുന്ന പാനൽ ജർണലിസ്റ്റുകളായ ഗ്രോവർ ജെഫേഴ്സ്, സ്റ്റീവ് സ്വീർസ്റ്റർ എന്നിവർ പറയുന്നു.

ഇത്തവണ ഡമോക്രാറ്റിക് പാർട്ടി ടെക്സസിൽ നല്ലൊരു പ്രകടനം കാഴ്ചവെക്കുമെങ്കിലും ഗ്രോഗ് ഏബട്ടിനെ പരാജയപ്പെടുത്താനാവില്ല എന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA