ADVERTISEMENT

വാഷിങ്ടൻ ∙   യുഎസിനു ചരിത്ര നേട്ടം സമ്മാനിച്ച് വൈദ്യുതി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം ലോകത്തിലാദ്യമായി പറന്നുയർന്നു.

ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടനിലെ ഗ്രാന്റ് കൗണ്ടി ഇന്റർനാഷനൽ വിമാനത്താവളത്തിൽ  നിന്നും സെപ്റ്റംബർ 29നു രാവിലെയാണ് പരീക്ഷണ പറക്കൽ നടത്തിയത്. വൈദ്യുതി ഉപയോഗിച്ചു പറക്കുന്ന വിമാനത്തിന്റെ മാതൃക നിർമിച്ചിരിക്കുന്നത് ഏവിയേഷൻ എയർക്രാഫ്റ്റാണ്.

 

 പ്രോട്ടോടൈപ്പ്  മോഡല്‍ വിമാനം 3,500 അടി ഉയത്തിൽ എയർഫീൽഡിന് ചുറ്റും വട്ടം ചുറ്റിയ ശേഷമാണ് പരീക്ഷണ പറക്കൽ  നടത്തിയത്. ഒന്‍പത് യാത്രക്കാരെയും രണ്ട് പൈലറ്റിനെയും ഉള്‍ക്കൊള്ളാവുന്ന തരത്തിൽ നിർമിച്ച  വിമാനം എട്ടു  മിനിറ്റ് ആകാശ പറക്കൽ നടത്തിയ  ശേഷം സുരക്ഷിതമായി ഇറങ്ങി. വിമാനം പറക്കുമ്പോൾ പുറം തള്ളുന്ന മലിനീകരണം ഒഴിവാക്കുക എന്നതാണ് ഇതിന്റെ നിര്‍മിതികൊണ്ട് ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com