ADVERTISEMENT

ഡാലസ്∙ദിവ്യധാര മിന്സ്ട്രീസിന്റെ ബാനറിൽ ദിവ്യധാര മ്യൂസിക് നൈറ്റും  ദിവ്യ വാർത്ത അവാർഡ് വിതരണവും നടന്നു. സെപ്റ്റംബർ 18 ഞായർ വൈകിട്ട് 6.30 ന് മസ്കിറ്റിലുള്ള (ശാരോന്‍ ചർച്ചിൽ നടന്ന മ്യൂസിക് നൈറ്റിൽ നേരിട്ടും ഓൺലൈനായും അനേകർ പങ്കെടുത്തു. പാസ്റ്റർ ജോസ് ഏബ്രഹാമിന്റെ പ്രാർഥനയോടെ ആരംഭിച്ച മീറ്റിംഗിൽ പാസ്റ്റർ തോമസ് മുല്ലയ്ക്കൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഡോ. ബേബിവർഗീസ് ദിവ്യവാർത്ത 20–ാം വാർഷിക അനുഗ്രഹപ്രാർഥന നടത്തുകയും മ്യൂസിക് നൈറ്റ് ഔപചാരികമായി ഉദ്ഘാടനം നടത്തുകയും ചെയ്തു. സിറ്റിവൈഡ് പ്രയർ കോർഡിനേറ്റർ പാസ്റ്റർ മാത്യു ശമുവേൽ ആശംസാ സന്ദേശം നൽകി. കഴിഞ്ഞ 5 വർഷത്തിൽ ദിവ്യവാർത്തയിൽ പ്രസിദ്ധീകരിച്ച മികച്ച രചനകൾക്കുള്ള ഇരുപതാം വാർഷിക അവാർഡ് വിതരണവും നടന്നു. 

divyadhara-2

മികച്ച കവിത (ഇംഗ്ലീഷ്) അവാര്‍ഡ് ജേതാവായ ലെബ്രിൻ രാജൻ ലെവി (‍ഡാലസ്)ക്ക് പാസ്റ്റർ ഷാജി കെ. ഡാനിയലും മികച്ച ലേഖനം (ഇംഗ്ലീഷ്) അവാർഡ് ജേതാവായ ഫേർളി ഗ്ലാഡിൻ (കാനഡ)നു വേണ്ടി പാസ്റ്റർ സ്റ്റീഫൻ വർഗീസും, ജേക്കബ് വർഗീസ് (ഡറാഡൂൺ) നു വേണ്ടി റവ. ഡാർവിൻ വിൽസനും പാസ്റ്റർ തോമസ് യോഹന്നാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മലയാളം ആനുകാലിക ലേഖന ജേതാക്കളായ പി.പി. ചെറിയാൻ (ഡാലസ്), ഷിബു മുള്ളംകാട്ടിൽ (ദുബായ്)നു വേണ്ടി ഷാജി വിളയിൽ പാസ്റ്റർ ബേബി വർഗീസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. മികച്ച മലയാളം ലേഖന ജേതാക്കളായ പാസ്റ്റർ ഗോഡ്‌ലി കോരുതി (റാന്നി) നു േവണ്ടി ലേവി ഫിലിപ്പ് പരുത്തിമൂട്ടിലും പാസ്റ്റർ കെ.കെ. ബാബു (കോട്ടയം)വിനു വേണ്ടി പാസ്റ്റർ മനോജ് തോമസ് പാസ്റ്റർ മുല്ലയ്ക്കൽ നിന്നു അവാർഡ് ഏറ്റു വാങ്ങി. മികച്ച മലയാളം കവിത അവാർഡ് ജേതാക്കളായ ബിനു ജോൺ (ബഹറിൻ) നു വേണ്ടി ലെവിൻ ലെവിയും, ശാന്തമ്മ നൈനാൻ (ഡാലസ്) നു വേണ്ടി പാസ്റ്റർ സ്റ്റീഫൻ വർഗീസും അവാർഡ് പാസ്റ്റർ റെജി ശാസ്താംകോട്ടയിൽ നിന്ന് ഏറ്റുവാങ്ങി. മലയാളം ഭാവന അവാർഡ് ജേതാവായ ആൻസി ബിജു (റാന്നി) വിനു വേണ്ടി െലബ്രിൻ ലെവി, ജോസ്പ്രകാശ് കരിമ്പിനേത്തിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. 

divyadhara-3

പ്രഥമ ഇംഗ്ലീഷ് ബൈബിൾ ക്വിസ് സീരീസ് I – ജേതാവായ സിസ്റ്റർ റോസമ്മ സ്കറിയ (ഡാലസ്)ക്കു വേണ്ടി പാസ്റ്റർ മോഹൻ മാലിയിൽ പാസ്റ്റർ ജെയിംസ് വർഗീസ് ഫലകവും കാപ്പാസ് ഗുഡ്‌വിൽ മിനിസ്ട്രി കാഷ് അവാർഡും ജോസ്പ്രകാശ് കരിമ്പിനേത്തും നൽകും. മലയാളം ബൈബിൾ ക്വിസ് സീരീസ് VI– ജേതാവായ ജോൺ കെ. പോളി (അബുദബി) നുവേണ്ടി ജേക്കബ് ശാമുവൽ പാസ്റ്റർ ജെയിംസ് വർഗീസ് ഫലകവും കാപ്പാസ് ഗുഡ്‌വിൽ മിനിസ്ട്രി കാഷ് അവാർഡ് ജോസ് പ്രകാശിൽ നിന്നും സ്വീകരിച്ചു. മലയാളം ബൈബിൾ ക്വിസ് സീരീസ് VII ജേതാവായ വി. കെ. സ്കറിയ (ഡാലസ്)ക്കു വേണ്ടി പാസ്റ്റർ മോഹൻ മാലിയിൽ പാസ്റ്റർജെയിംസ് വർഗീസിൽ നിന്ന് ഫലകവും ജോസ്പ്രകാശ് കരിമ്പിനേത്തിൽ നിന്ന് കാപ്പാസ് ഗുഡ്‌വിൽ മിനിസ്ട്രി കാഷ് അവാർഡും ഏറ്റുവാങ്ങി. 

പാസ്റ്റർ റെജി ശാസ്താംകോട്ടയുടെ അനുഗ്രഹപ്രാർഥനയോടെ ആരംഭിച്ച സംഗീത ശുശ്രൂഷയ്ക്ക് ജോസ്പ്രകാശ് കരിമ്പിനേത്ത് നേതൃത്വം നൽകി. പ്രശസ്ത ഗായകരായി അനിയൻ ഡാലസ്, ജിനു വർഗീസ്, ഷാജി വിവയിൽ, ലിൻഡാ മാത്യു, സ്വപ്ന തരകൻ, ബർണിസ് മാത്യു, നോമി സാംസൺ, അലക്സാണ്ടർ പാപ്പച്ചൻ, ക്രിസ്റ്റോ ചെറിയാൻ, ജോസ്പ്രകാശ് കരിമ്പിനേത്ത് എന്നിവർ ഗാനങ്ങളാലപിച്ചു. വിൻസെന്റ് (കീബോർഡ്), യൂജീൻ (തബല & ഡ്രംസ്), കിരൺ (ഗിത്താർ), ഐസക് (ഓർഗൺ) എന്നീ പ്രശസ്തർ വാദ്യോപകരണങ്ങൾ വായിച്ചു. സൗണ്ട് സിസ്റ്റം: അനിയൻ ഡാലസ്.

എസ്. പി. ജയിംസ് സ്വാഗതപ്രസംഗവും, ജോസ് പ്രകാശ് കരിമ്പിനേത്ത് കൃതജ്ഞതയും പ്രകാശിപ്പിച്ചു. അധ്യക്ഷൻ പാസ്റ്റർ തോമസ് മുല്ലക്കലിന്റെ ഉപസംഹാര പ്രസംഗത്തിനു ശേഷം പാസ്റ്റർ എം. ജോൺസന്റെ പ്രാർഥന ആശിർവാദത്തോടെ സമംഗളം പര്യവസാനിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com