ഒറ്റ ദിവസം, ഡാലസിൽ ഗ്യാസിന്റെ വില വർധിച്ചതു ഗ്യാലന് 40 സെന്റ്

pumps gasoline usa
A nozzle pumps gasoline into a vehicle at a gas station in Los Angeles, California. File Photo by Frederic J. BROWN / AFP
SHARE

ഡാലസ് ∙ ഡാലസിൽ ഒറ്റ ദിവസത്തിനുള്ളിൽ ഒരു ഗ്യാലൻ ഗ്യാസിനു 40 സെന്റ് വർധിച്ചു. വേനൽക്കാലത്തു ഗ്യാസിനു നാലു ഡോളറിനു മുകളിൽ എത്തിയ ശേഷം കഴിഞ്ഞ ആഴ്ചകളിൽ വില ക്രമേണ കുറഞ്ഞുവരികയായിരുന്നു. ഒക്ടോബർ അഞ്ചിനു ഡാലസിലെ ഒട്ടുമിക്ക ഗ്യാസ് സ്റ്റേഷനുകളിലും ഒരു ഗ്യാലൻ ഗ്യാസിനു 2 ഡോളർ 78 സെന്റ് വരെ എത്തിയതു ജനങ്ങൾക്ക് ആശ്വാസം നൽകുന്നതായിരുന്നു. ഇതിനിടെയാണ്, ഒറ്റ രാത്രികൊണ്ടു ബുധനാഴ്ച ഒരു ഗ്യാലൻ ഗ്യാസിന്റെ വിലയിൽ 40 സെന്റിന്റെ വില വർധനവ് ഉണ്ടായത്.  

ഇന്നത്തെ വില സാധാരണ ഗ്യാസിനു ഒരു ഗ്യാലന് 3.19 സെന്റ് എത്തിയത് എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചു. ഓയിൽ ബാരലിന്റെ വില ഒറ്റദിവസം കൊണ്ടു 82 ൽ നിന്നും 88 ഡോളറായി മാറിയിരുന്നു. ഒപെക്ക് ഓയിൽ ഉൽപാദനം കുറക്കുന്നു എന്ന വാർത്ത വന്നത് ബുധനാഴ്ചയായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ഉൽപാദനം ഇത്രയും വെട്ടിക്കുറക്കുന്നത് ആദ്യമാണെന്നാണ് വിദഗ്ദർ പറയുന്നത്. ഓയിലിന്റെ വില 90 –95 ഡോളറിൽ എത്താനാണ് സാധ്യത.

അടുത്ത മാസം മുതൽ പ്രതിദിനം 2 മില്യൺ ബാരൽ മാത്രമാണ് ഉൽപാദിപ്പിക്കാൻ ഒപെക്ക് തീരുമാനിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഉൽപാദിപ്പിക്കുന്ന ഓയിലിന്റെ 2 ശതമാനം മാത്രമാണിത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ എതിർപ്പിനെ അവഗണിച്ചാണ് ഒപെക്ക് തീരുമാനമെടുത്തത്. ഇനിയും ഗ്യാസ് വില വർധിക്കാനാണ് സാധ്യതയെന്നു വിദഗ്ധർ ചൂണ്ടികാണിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെങ്കിലും സാധാരണക്കാരുടെ വരുമാനത്തിൽ യാതൊരു വർധനയുമില്ലെന്നാണ് ആരോപണം.

English Summary : Dallas gas prices climb to 40 cents per gallon

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}