ADVERTISEMENT

സാൻഫ്രാൻസിസ്കോ ∙ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് പോൾ പെലോസിയെ ക്രൂരമായി ആക്രമിച്ച സംഭവം ആസൂത്രിതമെന്നു പൊലീസ്. പോളിനെ ചുറ്റിക കൊണ്ട് മർദിക്കുകയും തലയോട്ടി തകർക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹം ആശുപത്രിയിൽ ചികിൽസയിലാണ്. പുലർച്ചെ 2.27 ഓടെ ആയിരുന്നു അക്രമം. ഡേവിഡ് ഡിപാപ്പ് (42) ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 

കസ്റ്റഡിയിൽ എടുത്ത ഡിപാപ്പിനെ ആശുപത്രിയിൽ എത്തിച്ച ശേഷം, കൊലപാതകശ്രമം, ഫസ്റ്റ് ഡിഗ്രി കവർച്ച, മാരകായുധം ഉപയോഗിച്ച് ആക്രമണം, ഒരു പൊതു ഉദ്യോഗസ്ഥന്റെ കുടുംബാംഗത്തെ ഭീഷണിപ്പെടുത്തൽ, ഗുരുതരമായ ദേഹോപദ്രവം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കേസെടുത്തു. വയർലെസ് ഉപകരണം നശിപ്പിച്ചു എന്ന കുറ്റവും ചാർത്തിയിട്ടുണ്ട്.

82 കാരനായ പോൾ പെലോസിക്ക് ശരീരത്തിന്റെ മുകൾഭാഗത്ത് നിരവധി അടിയും കൈകൾക്കും കൈകൾക്കും പരുക്കുകളും തലയോട്ടിക്ക്‌ പൊട്ടലും സംഭവിച്ചു. തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വന്നതായി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ‘നാൻസി എവിടെ?’ എന്നു ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 

പോൾ പെലോസി
പോൾ പെലോസി

അവസരോചിത ഇടപെടൽ ജീവൻ രക്ഷിച്ചു

അക്രമി വീട്ടിൽ എത്തിയപ്പോൾ തന്നെ പോൾ പെലോസി നടത്തിയ അവസരോചിതമായ പ്രവർത്തിയാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. അക്രമിയോട് ശുചിമുറി ഉപയോഗിക്കണമെന്ന് പറഞ്ഞ അദ്ദേഹം തന്റെ സെൽഫോണിൽ രഹസ്യമായി 911 കോൾ ചെയ്യുകയും ലൈൻ തുറന്ന് നിൽക്കുകയും ചെയ്തു. അക്രമിയോട് പെലോസി സംസാരിക്കുന്നത് ഡിസ്പാച്ചർ ഹെതർ ഗ്രിംസ് കേൾക്കുകയും ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.

"ആ കോൾ ചെയ്ത പെലോസിക്ക് ശരിക്കും നന്ദിയുണ്ട്. എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കാനും പൊലീസിനെ വിളിക്കാൻ ബുദ്ധി കാട്ടിയ അദ്ദേഹത്തിന്റെ സമചിത്തതയും അഭിനന്ദനാർഹം ആണ്’– സാൻഫ്രാൻസിസ്കോ ഡിസ്റ്റ് ആന്റി ബ്രൂക്ക് ജെങ്കിൻസ് സിഎൻഎന്നിനോട് പറഞ്ഞു. തുടർന്നു രണ്ടു മിനിറ്റിനുള്ളിൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടൽ

ഇടക്കാല തിരഞ്ഞെടുപ്പിന് 11 ദിവസം മുൻപ് നടന്ന ആക്രമണം രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു. നാൻസി പെലോസി ഇടക്കാല തിരഞ്ഞെടുപ്പിന്റെ പ്രാചരണം നയിക്കുകയാണ്. അതിനിടെ ഉണ്ടായ ആക്രമണത്തിൽ അവർ പതറി എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 2021 ജനുവരി ആറിനു യുഎസ് ക്യാപിറ്റോളിൽ നടന്ന ആക്രമണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് നാൻസി പെലോസി ആയിരുന്നു.

In an aerial view, San Francisco police officers and F.B.I. agents gather in front of the home of U.S. Speaker of the House Nancy Pelosi (D-CA) on October 28, 2022 in San Francisco, California. Photo by Justin Sullivan/Getty Images/AFP
In an aerial view, San Francisco police officers and F.B.I. agents gather in front of the home of U.S. Speaker of the House Nancy Pelosi (D-CA) on October 28, 2022 in San Francisco, California. Photo by Justin Sullivan/Getty Images/AFP

പൊതുപ്രവർത്തകരുടെ വീടുകളിലെയും ഓഫീസുകളിലെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഉയർന്നിട്ടുണ്ട്. തന്റെ ഓഫീസ് അധികാരികളുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും കാര്യങ്ങൾ പുറത്തുവരുമ്പോൾ ഉചിതമായ ചാർജുകളുമായി മുന്നോട്ട് പോകുമെന്നും സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണി ജെൻകിൻസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

യുഎസ് ക്യാപിറ്റൽ പൊലീസ് പറയുന്നതനുസരിച്ച് സംഭവം നടക്കുമ്പോൾ നാൻസി പെലോസി വാഷിങ്ടൻ ഡിസിയിലായിരുന്നു. ഈ ഭീകരമായ ആക്രമണത്തിന് ശേഷം പിന്തുണ അറിയിക്കുന്നതിനായി പ്രസിഡന്റ് ബൈഡൻ വെള്ളിയാഴ്ച രാവിലെ നാൻസി പെലോസിയുമായി സംസാരിച്ചു.

US Speaker of the House, Nancy Pelosi, Democrat of California, speaks during her weekly press briefing on Capitol Hill in Washington, DC, on June 9, 2022. (Photo by SAUL LOEB / AFP)
US Speaker of the House, Nancy Pelosi, Democrat of California, speaks during her weekly press briefing on Capitol Hill in Washington, DC, on June 9, 2022. (Photo by SAUL LOEB / AFP)

പോൾ പെലോസിക്കും സ്പീക്കർ പെലോസിയുടെ മുഴുവൻ കുടുംബത്തിനും വേണ്ടി പ്രസിഡന്റ് പ്രാർത്ഥിഥിക്കുന്നു. എല്ലാ അക്രമങ്ങളെയും പ്രസിഡന്റ് അപലപിക്കുന്നു. പെലോസി കുടുംബത്തിന്റെ സ്വകാര്യത മാനിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു എന്നും വൈറ്റ് ഹൗസ്‌ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

‘പോളിന്റെ ആരോഗ്യത്തിനായി  ഞാൻ പ്രാർഥിക്കുന്നു. എനിക്ക് പെലോസിസിനെ അറിയാം, ഇത് ദുരന്തമാണ്. നാൻസി എവിടെ?’- ബൈഡനൊപ്പം ഫിലഡൽഫിയയിൽ സംസാരിച്ച വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. സംഭവത്തെ രാഷ്ട്രീയ അക്രമങ്ങളുടെ ആശങ്കാജനകമായ വർധനവുമായി ബൈഡൻ ബന്ധപ്പെടുത്തി.

English Summary: Nancy Pelosi's husband Paul recovering after hammer attack surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com