ADVERTISEMENT

ഫിലഡൽഫിയ ∙ അക്ഷരനഗരിയുടെ അഭിമാനമായി അമേരിക്കയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി പ്രവർത്തിച്ചു വരുന്ന കോട്ടയം അസോസിയേഷന്റെ 2022–24 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. കോട്ടയം അസോസിയേഷൻ നിർദ്ദനരായ കുടുംബങ്ങൾക്ക് ഭവനം നിർമിച്ചു നൽകുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പഠന സഹായപദ്ധതിക്കുള്ള സഹായഹസ്തം നൽകി വരികയും കൂടാതെ ഇതര ചാരിറ്റി പ്രവർത്തനങ്ങൾക്കും മറ്റു നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കും കേരളത്തിലും അമേരിക്കയിലുമായി നേതൃത്വം കൊടുത്തുവരികയും ചെയ്യുന്നു.

 

സണ്ണി കിഴക്കേമുറി (പ്രസിഡന്റ്), ബെന്നി കൊട്ടാരത്തിൽ (വൈസ് പ്രസിഡന്റ്), കുര്യൻ രാജൻ (ജന. സെക്രട്ടറി), ജെയിംസ് അന്ത്രയോസ് (ട്രഷറാർ), സാബു ജേക്കബ് (സെക്രട്ടറി), സാജൻ വർഗീസ് (ചാരിറ്റി കോഓർഡിനേറ്റർ), സാബു പാമ്പാടി (പ്രോഗ്രാം), ജീമോൻ ജോർജ് (പിആർഒ), മാത്യു ഐപ്പ്, വർഗീസ് വർഗീസ് (പിക്നിക്), ജോൺ മാത്യു (ജോ. ട്രഷറാർ). ജോബി ജോർജ്, ജോസഫ് മാണി, ജോൺ പി. വർക്കി, ഏബ്രഹാം ജോസഫ്, സെറിൻ കുരുവിള, രാജു കുരുവിള, വർക്കി പൈലോ, മാത്യു പാറക്കൽ, മാത്യു ജോഷ്വ, ജെയിസൺ വർഗീസ്, സഞ്ചയ് സക്കറിയ എന്നിവരെ കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി നിരന്തരം സഹകരിച്ച് പ്രവർത്തിച്ചു വരുന്ന വിമൻസ് ഫോറം കോഓർഡിനേറ്ററായി സാറാ ഐപ്പിനെ തിരഞ്ഞെടുത്തു.

 

ജോബി ജോർജ് (മുൻ പ്രസിഡന്റ്) സംഘടനയുടെ നേതൃത്വത്തിലിരുന്ന് പ്രവർത്തിക്കുവാൻ അവസരം തന്നതിനും തന്നോടൊപ്പം പ്രവർത്തിച്ചവർക്കു നന്ദി അറിയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിച്ചു വരുന്ന നിർലോഭമായ സഹായ സഹകരണങ്ങളാണ് കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മുഖ്യ ശ്രോതസെന്നും അവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും തുടർന്ന് സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും സണ്ണി കിഴക്കേമുറി (പ്രസിഡന്റ്) പറയുഞ്ഞു. 

 

വരുംവർഷങ്ങളിൽ ഇതര നൂതന കർമപദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും പ്രത്യേകിച്ചും സൗജന്യ തുടർ വിദ്യാഭ്യാസ സഹായപദ്ധതിയും കൂടാതെ നിരവധി ചാരിറ്റിപ്രവർത്തനങ്ങൾ നടപ്പിലാക്കുവാനും താങ്ക്സ് ഗീവിങ്ങിനോടനുബന്ധിച്ച് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സമൂഹവുമായി സഹകരിച്ച് കോട്ടയം അസോസിയേഷൻ വിമൻസ് ഫോറത്തിന്റെ നേതൃത്തത്തിൽ ചാരിറ്റി ഡിന്നർ നൽകുവാനും കൂടാതെ ജനുവരി (2023) ഒന്നാം തീയതി ഞായറാഴ്ച വൈകുന്നേരം ക്രിസ്മസ്– ന്യൂഇയർ പ്രോഗ്രാം നടത്തുവാനും കമ്മിറ്റി തീരുമാനിക്കുകയുണ്ടായി.

 

 സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും പ്രത്യേകിച്ചും കോട്ടയം നിവാസികളുടെ സഹായസഹകരണം സാദരം ക്ഷണിച്ചു കൊള്ളുന്നതായും അസോസിയേഷൻ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:  Kottayamassociation.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com