ADVERTISEMENT

ബെൻസേലം ∙ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 120–ാം ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ച് ഒക്ടോബർ 30നു കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ഷിബു വേണാട് മത്തായി പെരുന്നാൾ കൊടിയേറ്റ് നടത്തി. ഒക്ടോബർ 31നു വൈകിട്ട് 6.30 നു സന്ധ്യാപ്രാർഥനയ്ക്ക് ശേഷം 9 മണിക്ക് നടന്ന സെമിനാറിനും അതേത്തുടർന്നുള്ള ചർച്ചകൾക്കും ഫാ. ബിജേഷ് ഫിലിപ്പ് നേതൃത്വം നൽകി.

നവംബർ ഒന്നിനു  വൈകിട്ട് 6.30നു സന്ധ്യാ പ്രാർഥനയെത്തുടർന്ന് 9 മണിക്ക് നടക്കുന്ന സെമിനാറിനും ചർച്ചകൾക്കും റവ. ഡോ. റെജി മാത്യു നേതൃത്വം നൽകി. നവംബർ രണ്ടിന് ബുധനാഴ്ച രാവിലെ 8.30നു കെ. മത്തായി കോർ എപ്പീസ്‌ക്കോപ്പാ വിശുദ്ധ കുർബ്ബാന അർപ്പിക്കും. 10 മണിക്ക് പ്രഭാത ഭക്ഷണം. അന്നേദിവസം വൈകിട്ട് 6.30നു സന്ധ്യാ നമസ്ക്കാരവും 9 മണിക്ക് സഖറിയാ റമ്പാന്റെ സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. നവംബർ മൂന്നിനു വൈകിട്ട് 6.30 ന് സന്ധ്യാ പ്രാർഥനയും 9 മണിക്ക് റവ. ഫാദർ സാമുവൽ വർഗീസ് നയിക്കുന്ന സെമിനാറും ചർച്ചകളും ഉണ്ടായിരിക്കും.

bensalem-feast

നവംബർ നാലിനു 6.30നു നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഫാ. ടോബിൻ മാത്യു, ഫാ. റ്റോജോ ബേബി, ഫാ. അലക്സ് കുറിയാക്കോസ് എന്നിവർ കാർമികത്വം വഹിക്കും.. അതിനെത്തുടർന്ന് പള്ളിയിൽ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും, പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള പ്രാഥനയും നേർച്ചവിളമ്പും ഉണ്ടായിരിക്കും. നവംബർ അഞ്ചിനു വൈകിട്ട് മൂന്നു മുതൽ ആറു വരെ കൂദോശ് ഈത്തോ കോൺഫ്രൺസ്, 6.30 മുതൽ സന്ധ്യാ നമസ്കാരം, 7.30 മുതൽ ഫാ. ഗീവർഗീസ് ജോണിന്റെ സുവിശേഷ പ്രസംഗം എന്നിവ നടക്കും. തുടർന്നു അത്താഴ വിരുന്നും ഉണ്ടായിരിക്കും.

പെരുന്നാളിന്റെ സമാപന ദിവസമായ നവംബർ ആറിനു 8.30 ന് പ്രഭാത നമസ്കാരവും അതിനെത്തുടർന്ന് 9.30നു ഫാ. ഫിലിമോൻ ഫിലിപ്പ് കുർബാനയും അർപ്പിക്കും. 10.45 ന് മുത്തുക്കുടകളും പൊൻ കുരിശുകളും കൊടികളും വഹിച്ചുകൊണ്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ഭക്തിനിർഭരമായ റാസ കുരിശടിയിലേക്ക് പുറപ്പെടും. 11.30നു പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള മധ്യസ്ഥപ്രാഥനയും ആശീർവാദവും നടക്കും. 11.30 നു വന്നുചേർന്ന ഏവർക്കും വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോടുകൂടി ചടങ്ങുകൾക്ക് സമാപനം കുറിക്കും.

bensalem-feast-3

പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് വികാരി ഫാ. ഷിബു വേണാട് മത്തായി, ട്രഷറാർ തോമസ് ജോസഫ്, സെക്രട്ടറി ബിജു മാണി, എന്നിവരും ജോർജ് കുട്ടി വർഗീസ്, ജൊവാൻ മത്തായി, അരുൺ ഫിലിപ്പ് എന്നിവർ കോർഡിനേറ്റേഴ്സ്  ആയുമുള്ള വിപുലമായ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com