അമ്മയെയും മൂന്നു മക്കളെയും വെടിവച്ചു കൊലപ്പെടുത്തി

joann-cottle-with-kids-jonah-adams
SHARE

ചെസ്റ്റർ ഫീൽഡ് (വെർജീനിയ)∙ മൂന്നു മക്കൾക്കും തനിക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളിയതിനെ തുടർന്ന്, ജൊആൻ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറി മൂന്നു മക്കളെയും ജൊആനെയും (അമ്മ) കൊലപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടലിലാണ് ചെസ്റ്റർ ഫീൽഡ് കൗണ്ടിയിലെ ജനങ്ങൾ.‌

വെള്ളിയാഴ്ച രാവിലെയാണ് ജോനാ ആംഡംസ് (35) ലോറൽ ഓക്സിലുള്ള കാമുകി ജൊആൻ കോട്ടിലും പതിമൂന്നുവയസ്സും, നാലു വയസ്സുള്ള ഇരട്ടകുട്ടികളും താമസിക്കുന്ന വീട്ടിൽ എത്തി ഇവരെ വെടിവച്ച് കൊന്നത്.

cottle-kids

ആരോ ഒരാൾ വീട്ടിലേക്ക് അതിക്രമിച്ചു കയറി എന്ന വിവരം ലഭിച്ചാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. വീട്ടിലെത്തിയ പൊലീസ് കേൾക്കുന്നത് തുടർച്ചയായ വെടിയൊച്ചയായിരുന്നു.  ആംഡംസിനെ പൊലീസ് പിന്നീട് പിടികൂടി.

മരിച്ച മൂന്നു കുട്ടികളിൽ നാലു വയസ്സുള്ള ഇരട്ടകുട്ടികളുടെ പിതാവാണ് ആംഡംസെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ അമ്മയും ആംഡംസും തമ്മിൽ പല സന്ദർഭങ്ങളിലും തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും,  മുൻപ് ഇവർക്ക് പൊലീസ് സംരക്ഷണം നൽകിയിരുന്നുവെന്നും ചെസ്റ്റൽ ഫീൽഡ് കൗണ്ടി പൊലീസ് പറഞ്ഞു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA