‘മാസ്ക്’ മലയാളി വനിത ഫൈനൽ ശനിയാഴ്ച

fasion-contest
SHARE

ബ്രാംപ്ടൺ ∙ മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (മാസ്ക്) ഒരുക്കുന്ന മലയാളി വനിത സീസൺ ത്രീ ഫൈനൽ മൽസരം നവംബർ 26 ശനിയാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് മിസിസാഗ മിൽക്രീക്ക് ഡൈവിലുള്ള സ്വാഗത് ബാങ്ക്വറ്റ് ഹാളിലാണ് അവാർഡ് നൈറ്റ് നടക്കുക. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 1500 ഡോളർ, 750 ഡോളർ, 500 ഡോളർ എന്നിങ്ങനെയാണ് സമ്മാനം. 

പ്രാഥമിക മൽസരത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഒൻപത് പേരാണ് വേദിയിലെത്തുകയെന്ന് പ്രസിഡന്റ് സന്തോഷ് ശ്രീകുമാറും മൽസരത്തിന്റെ കോ-ഓർഡിനേറ്റർമാരായ സപ്ന രാജീവും രാകേഷ് പുത്തലത്തും അറിയിച്ചു. അമർജോത് സിങ് സന്ധു എംപിപി പങ്കെടുക്കും. 

റിയൽറ്റർ ജയിംസ് വർഗീസാണ് മെഗാ സ്പോൺസർ. കുട്ടികളുടെ റാംപ് വോക്ക് , സംഗീതം, നൃത്തം തുടങ്ങിയവയുമുണ്ടാകുമെന്ന് സെക്രട്ടറി പ്രവീൺ ജനാർദനനും ട്രഷറർ ഷെനി ഏബ്രഹാമും പറഞ്ഞു. ഡിജെയോടുകൂടിയാകും അവാർഡ് നൈറ്റ് സമാപിക്കുക. ടിക്കറ്റ് റിസർവ് ചെയ്തവർക്കു മാത്രമാണ് പ്രവേശനമെന്നും സംഘാടകർ അറിയിച്ചു. 

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS