ADVERTISEMENT

മഹാത്മാഗാന്ധിയുടെ ജീവിതത്തെ സ്പർശിക്കുന്ന 'ദി ഫൂട്ട് പ്രിന്റ്സ്' എന്ന ജിഐസിയുടെ (ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ) ഹ്രസ്വചിത്രത്തിന്റെ ഹിന്ദി പതിപ്പായ 'പൈരോം  കെ നിശാൻ'  മുംബൈ രാജ്യാന്തര ചലച്ചിത്രമേളയിൽ നോൺ ഫീച്ചർ ഫിലിമുകൾക്കുള്ള  ആറ് അവാർഡുകൾ കരസ്ഥമാക്കി. മികച്ച ഹിന്ദി സിനിമ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, സംഗീതം, നടൻ എന്നിവയ്ക്കാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

തിരക്കഥാകൃത്ത് പ്രഫ. കെ. പി. മാത്യുവിനും സംവിധായകൻ തുളസീദാസിനും 'ദി ഫൂട്ട് പ്രിന്റ്സ്' യാഥാർഥ്യമാക്കാൻ പ്രവർത്തിച്ചവർക്കും ചലച്ചിത്രമേളയിൽ അവാർഡുകൾ നേടിയവർക്കും അഭിനന്ദനങ്ങൾ. ജിഐസിയുടെ തൊപ്പിയിലെ ഒരു തൂവലാണ്. ജിഐസിയുടെ ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു അഭിപ്രായപ്പെട്ടു.

മികച്ച ഹിന്ദി ഹ്രസ്വചിത്രത്തിനുള്ള അവാർഡും മെമന്റോയും ജിഐസിയുടെ പേരിൽ നിർമാതാവ് ബാബു രാജൻ ഏറ്റുവാങ്ങും.

മികച്ച പ്രൊഡ്യൂസർ : ബാബു രാജൻ, മികച്ച തിരക്കഥ : പ്രഫ. കെ. പി. മാത്യു, മികച്ച സംവിധായകൻ : കെ. സി. തുളസിദാസ്‌, മികച്ച നടൻ : ജോർജ്ജ് പോൾ, മികച്ച സംഗീതസംവിധായകൻ: സന്ദീപ്  തുളസിദാസ്‌, മികച്ച ഛായാഗ്രഹണം: ഡോൺ പോൾ

ചിത്രം ജിഐസിയുടെ മികവിലേക്കുള്ള പാതയിലെ നാഴികക്കല്ലായിരിക്കുമെന്ന് ജിഐസി ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ അഭിപ്രായപ്പെട്ടു. ജിഐസി കാബിനറ്റിനും സ്ഥാപകർക്കും ഒപ്പം ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും അദ്ദേഹം അഭിനന്ദിച്ചു.ജിഐസി കുടുംബത്തിന് ഇതൊരു അഭിമാന മുഹൂർത്തമാണെന്നും 'ദ ഫൂട്ട്പ്രിന്റ്സ്' എന്ന സിനിമ നിരവധി ആളുകളുടെ ഹൃദയത്തെ സ്പർശിച്ചേക്കുമെന്നും ജിഐസി കാബിനറ്റ് അംഗവും ടോം ജോർജ്ജ് കോലത്ത് പറഞ്ഞു. 

ചിത്രത്തിന്റെ സ്വിച്ച് ഓൺ ചടങ്ങിൽ അധ്യക്ഷത വഹിച്ച ജിഐസിയുടെ ഗ്ലോബൽ വിപി പ്രഫ. ജോയ് പല്ലാട്ടുമഠം  അഭിനേതാക്കൾ, നടിമാർ, സാങ്കേതിക വിദഗ്ധർ  തുടങ്ങി മുഴുവൻ ടീമിനെയും അഭിനന്ദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com