കാനഡയിലെ ആൽബെർട്ടാ പ്രൊവിൻസിൽ വേൾഡ് മലയാളി കൗൺസിൽ രൂപീകരിച്ചു

wmc
SHARE

കാൽഗറി ∙ കാനഡയിലെ ആൽബെർട്ടാ പ്രൊവിൻസിൽ വേൾഡ് മലയാളി കൗൺസിൽ  രൂപീകരിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ റീജനൽ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ ആണ് ഡബ്ല്യുഎംസി ആൽബെർട്ട പ്രൊവിൻസിന്‌ ഔദ്യോഗികമായ അംഗീകാരം ലഭിച്ചത്.  

ഡബ്ല്യുഎംസി ആൽബെർട്ട പ്രൊവിൻസിന്റെ മേൽനോട്ടത്തിനായി പതിനഞ്ചു അംഗ എക്സിക്യൂട്ടീവ് കൗൺസിലിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ശ്രീകുമാർ സി  - ചെയർമാൻ, ബിനോയ് ജോസഫ് - പ്രസിഡന്റ്, രവിരാജ് ആർ - ജനറൽ സെക്രട്ടറി, അബി അബ്ദുൽ റബ്ബ് - ട്രഷറർ, ജോർജ് അബ്രഹാം - അഡ്വൈസറി ബോർഡ് ചെയർ  പേഴ്‌സൺ , കൃഷ് നായർ - വൈസ് ചെയർമാൻ, അനിൽകുമാർ മേനോൻ - വൈസ് പ്രസിഡന്റ്, രഞ്ജിത് സേനൻ - ജോയിന്റ് സെക്രട്ടറി, മാധവി ഉണ്ണിത്താൻ - കൾച്ചറൽ ഫോറം പ്രസിഡന്റ്, ഡോ. സൂസൻ ചാണ്ടി - ന്യൂ കമേഴ്‌സ് ഫോറം പ്രസിഡന്റ്, ശൈലജ മേനോൻ - വിമൻസ് ഫോറം പ്രസിഡന്റ്,  ഡോ. സൗമ്യ സതീശൻ - ഹെൽത്ത് & വെൽനെസ്സ് ഫോറം പ്രസിഡന്റ്, ഗോഡ്‍ലി മേബിൾ - യൂത്ത് ഫോറം പ്രസിഡന്റ്, ജോണി സെബാസ്റ്റ്യൻ - ആർട്സ് ആൻഡ് ലിറ്റററി ഫോറം പ്രസിഡന്റ്, ദീപു പിള്ള - സ്പോർട്സ് ഫോറം പ്രസിഡന്റ് എന്നിവരാണ് 2022-24 കാലഘട്ടത്തിലേക്കുള്ള എക്സിക്യൂട്ടീവ് കൗൺസിൽ .

കൾച്ചറൽ പരിപാടികൾക്ക് പുറമെ ചാരിറ്റി, ജീവ കാരുണ്യ പദ്ധതികൾക്ക് പ്രാധാന്യം നൽകിയായിരിക്കും വേൾഡ് മലയാളി കൗൺസിൽ ആൽബെർട്ട പ്രൊവിൻസ് പ്രവർത്തിക്കുക എന്ന് ആൽബെർട്ട പ്രൊവിൻസിന്റെ ഭാരവാഹികൾ അറിയിച്ചു.

പുതുതായി രൂപീകരിച്ച ഡബ്ല്യുഎംസി ആൽബെർട്ടാ  പ്രൊവിൻസ്,  വേൾഡ് മലയാളി കൗൺസിൽ  എന്ന സംഘടനയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്ന്  വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ  റീജൻ ചെയർമാൻ ചാക്കോ കോയിക്കലേത് അറിയിച്ചു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജൻ പ്രസിഡന്റ് ജോൺസൻ തലചെലൂർ, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, വൈസ് ചെയർ പേഴ്‌സൺ ശാന്താ പിള്ളൈ, വൈസ് ചെയർമാൻ ജോമോൻ ഇടയാടിൽ, വൈസ് പ്രസിഡന്റ് (അഡ്മിൻ) മാത്യൂസ് എബ്രഹാം, വൈസ് പ്രസിഡന്റ് (Org. Dev.) ജിബ്‌സൺ മാത്യു ജേക്കബ്, വൈസ്പ്രസിഡന്റ് ജാക്സൺ ജോയ്, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി എന്നിവർ പുതിയ പ്രൊവിൻസിനു ആശംസകൾ അറിയിച്ചു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA