ADVERTISEMENT

ലൊസാഞ്ചലസ് ∙ കലിഫോർണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓർഗനൈസഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ  (ഓം)  ആഭിമുഖ്യത്തിൽ  പ്രവർത്തിക്കുന്ന 'എജ്യുക്കേറ്റ് എ കിഡ്' പതിനേഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി  ധനസമാഹരണ വിരുന്നും കലാപരിപാടികളും ഒരുക്കുന്നു. 

ഡിസംബർ പത്തിന് ശനിയാഴ്ച വൈകിട്ട് ലൊസാഞ്ചലസിലെ യോർബലിൻഡയിലുള്ള ബോംബെ ഗ്രില്ലിൽ വച്ചാണ് വാർഷികാഘോഷം നടക്കുന്നത്. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  കോളജ് വിദ്യാർഥികളെ സഹായിക്കാനായി ഓമിന്റെ നേതൃത്വത്തിൽ ബാലൻ പണിക്കർ, ഹരി നായർ, അശോക് കൃഷ്ണൻ തുടങ്ങി ഏതാനും പേർ ചേർന്നു രൂപംകൊടുത്ത 'എജ്യുക്കേറ്റ് എ കിഡ്' നാളിതുവരെയായി  ഏകദേശം രണ്ടായിരത്തിലധികം വിദ്യാർഥികൾക്ക് സഹായമെത്തിച്ചിട്ടുണ്ട്. മെഡിക്കൽ എൻജിനീയറിങ്, നിയമം, നഴ്സിങ്, ഫാർമസി, ശാസ്ത്രം, കല തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ -ബിരുദാനന്തര പഠനങ്ങൾക്കാണ് സഹായമെത്തിച്ചിട്ടുള്ളത്.  കഴിഞ്ഞ വർഷം കോവിഡ് മഹാമാരിക്കിടയിലും 175 വിദ്യാർഥികൾക്ക് സഹായമെത്തിച്ചതായും 'എജ്യുക്കേറ്റ് എ കിഡ്' ചെയർ ഡോ. ശ്രീദേവി വാര്യർ പറഞ്ഞു. 

പരിപാടിയിൽ പങ്കെടുത്തും ഉദാരമായി സംഭാവനകൾ നൽകിയും വിദ്യാർഥികളെ സഹായിക്കാനുള്ള 'എജ്യുക്കേറ്റ് എ കിഡിന്റെ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നതായി ഡോ. ശ്രീദേവി വാര്യർ, ഓം പ്രസിഡന്റ് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ, ഡയറക്ടർ രവി വെള്ളത്തേരി, ട്രഷറർ രമ നായർഎന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഡോ. ശ്രീദേവി (949-246-8291) ഡോ.സിന്ധു (951-541- 8319),  രവി വെള്ളത്തേരി (949-419-7115).        

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com