നയാഗ്ര∙ മണ്ഡലമകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി തപസ്യ നയാഗ്ര സംഘടിപ്പിക്കുന്ന ഭജനകളുടെ ഭാഗമായി 12 വിളക്ക് ആഘോഷവും ഭജനയും നയാഗ്രയിലേ പ്രമുഖ റിയൽട്ടർ ആയ അർജുൻ സനൽകുമാറിന്റെ വസതിയിൽ നടന്നു. 50ഓളം കുടുംബങ്ങൾ പങ്കെടുത്ത ഭജനക്ക് തപസ്യയുടെ ബോർഡ് ഓഫ് ഡയറക്ടർമാരായ അരുൺ പിള്ള, രാജീവ് വാരിയർ, ആസാദ് ജയൻ, ഹരിലാൽ(വൈസ് പ്രസിഡന്റ്) നിദിന അരുൺ(സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.അടുത്ത ഭജന, ഡിസംബർ 6 കാർത്തിക വിളക്കിന് നയാഗ്രയിലേ ശിവ മന്ദിറിൽ നടതാൻ തപസ്യ നയാഗ്രയുടെ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. മകരവിളക്ക് വരെ നീളുന്ന പരിപാടികളുടെ സ്പോൺസർ പ്രമുഖ റിയൽട്ടർ പ്രമോദ് കുമാർ ആണ്.
നയാഗ്രയിൽ 12 വിളക്ക് ആഘോഷവും ഭജനയും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.