ADVERTISEMENT

എഡ്‌മിന്റൻ∙ നേർമ മലയാളി അസോസിയേഷൻ എഡ്മിന്റനിലെ മലയാളി വയോജനങ്ങൾക്കായി  ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെന്റ് അൽഫോൻസാ പള്ളി ഓഡിറ്റോറിയത്തിൽ നവംബർ 19 ശനിയാഴ്ച നടത്തിയ സെമിനാർ അഡ്വക്കേറ്റ് സണ്ണി കോലാടിയിൽ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയിലെ മെന്റൽ ഹെലത്തു തെറാപ്പിസ്റ്റ് ജോബി ജോണും സോഷ്യൽ വർക്കർ സ്റ്റീഫൻ ചാക്കോയും പ്രധാന ക്ലാസുകൾ കൈകാര്യം ചെയ്തു. 

പലപ്പോഴും വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനു മക്കൾ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചും സെമിനാർ ചർച്ചചെയ്തു. മക്കളുടെ കാനഡ കുടിയേറ്റത്തിന്റെ ഭാഗമായി നാട്ടിൽ നിന്നു വിസിറ്റിങ് -ഗ്രാൻഡ് പേരന്റ് വീസയിൽ കാനഡയിൽ എത്തിയവരാണ് മുഴുവൻ വയോജനങ്ങളും. മക്കൾ ജോലിക്കു പോയിക്കഴിഞ്ഞാൽ മുഴുവൻ സമയവും വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന ഇവർക്ക്  രാവിലെ മുതൽ വൈകിട്ടു വരെ നടത്തിയ ക്ലാസ്സുകളും കളികളും കഥകളും പാട്ടുകളും വേറിട്ട അനുഭവമായി. 

സമപ്രായക്കാരായ കൂട്ടുകാരോടു കൊച്ചുവർത്തമാനം പറഞ്ഞിരുന്നു ഒരുദിനം ചിലവഴിക്കാനായത് വലിയ ആശ്വാസമായാണ് പലരും സൂചിപ്പിച്ചത്. സെമിനാറിൽ സംഘടിപ്പിച്ച കളികളിൽ സമ്മാനാർഹരായവർക്കു നേർമ പ്രസിഡന്റ് അനൂപ് അബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു. നാടിന്റെ ഓർമ പുതുക്കാൻ ഇലയിട്ട് നല്ല നാടൻ സദ്യയും നാലുമണി പലഹാരങ്ങളും നൽകിയാണു നേർമ കുടുബാംഗങ്ങൾ വയോജനങ്ങളെ യാത്രയാക്കിയത്.  സെമിനാറിൽ പങ്കെടുത്തവരെ പ്രതിനിധീകരിച്ചു വയനാട്‌ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മുൻ മെംബറായിരുന്ന എൽദോ കുന്നശേരിയിൽ നന്ദിപറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com