ADVERTISEMENT

 ന്യൂയോർക്ക് ∙ ഡിസംബർ 17, 18 (ശനി, ഞായര്‍) തീയതികളിൽ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗമവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, അടുത്തിടെ നവീകരണം നടന്ന എൻബിഎയുടെ ക്വീൻസിലെ ബ്രാഡക്ക് അവന്യുവിലുള്ള ആസ്ഥാനത്ത് ഉച്ചയ്ക്ക് 2 മുതൽ നടത്തും.

 

17-ാം തീയതി ശനിയാഴ്ച രണ്ടു മണിക്ക്  ആരംഭിക്കുന്ന നാരായണീയ പാരായണം 5 മണിക്ക് സമാപിക്കും. തുടർന്ന് എൻബിഎ മന്ദിരത്തിലേക്ക് സ്വാമി ഉദിത് ചൈതന്യജിയെ വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികൾ ചേർന്ന് സ്വീകരിക്കും. താലപ്പൊലി, വാദ്യമേളം, ക്ഷേത്ര കലകൾ എന്നിവയുടെ അകമ്പടിയോടെ വേദിയിലെത്തുന്ന സ്വാമിജിയുടെ  പ്രഭാഷണം 7 മണി വരെ.

 

ഹൈന്ദവർ നേരിടുന്ന ആനുകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ചയും, ചോദ്യോത്തര വേളയും  രണ്ടു ദിവസത്തെയും മുഖ്യ പരിപാടി ആയിരിക്കും. പ്രഭാഷണത്തിനു ശേഷം ശനിയാഴ്ച മണ്ഡല ഭജനയും, ഞായറാഴ്ച സംഗീത സദസ്സും ഉണ്ടായിരിക്കും. തുടർന്ന് പ്രസാദ വിതരണം, സദ്യ എന്നിവയോടെ 9 മണിക്ക് പരിപാടികൾ സമാപിക്കും. ഈ മഹാസമ്മേളനത്തിലേക്കും സത്സംഗത്തിലേക്കും ജാതിമത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടക കമ്മിറ്റിക്കു വേണ്ടി എൻബിഎ പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com