സീനിയർ എക്സിക്യൂട്ടീവ് സർവീസിലേക്ക് ഷെറി എസ്. തോമസിനെ തിരഞ്ഞെടുത്തു

shery
SHARE

ന്യൂയോർക്ക് ∙ യുഎസ് ഗവൺമെന്റിന് കീഴിലെ സീനിയർ എക്സിക്യൂട്ടീവ് സർവീസിലേക്ക് (എസ്ഇഎസ്) ഷെറി എസ്. തോമസിനെ തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ് ഷെറി എസ്. തോമസ്. ഇന്ത്യൻ സിവിൽ സർവീസിന് തുല്യമായ പദവിയാണ് എസ്ഇഎസ്. 

സൈബർ ടെക്നോളജി ഓഫിസറായ ഇദ്ദേഹം യുഎസ് മറൈൻ കോർപ്സ് ഫോഴ്സ് സൈബർ സ്പേസ് കമാൻഡിന് നേതൃത്വം നൽകുന്നു. കോളജുകൾ, സ്ഥാപനങ്ങള്‍, ഫെഡറൽ ഏജൻസികൾ എന്നിവയുമായും ഷെറി എസ്. തോമസ് സഹകരിക്കുന്നു. ആർമി ഫ്യൂച്ചർ കമാൻഡിന്റെ നെറ്റ്‌വർക്ക് ക്രോസ് ഫങ്ഷനൽ സംഘത്തിന്റെ ചീഫ് അക്വിസിഷന്‍ ആൻഡ് ഫിനാന്‍ഷ്യൽ ഓഫിസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

കമ്മ്യൂണിക്കേഷൻസ് ഇലക്ട്രോണിക്സ് റിസർച്ച് ഡെവലപ്മെന്റ് ആൻഡ് എഞ്ചിനീയറിങ് സെന്ററിൽ ഡിഫൻസ് സിവിലിയനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഷെറി, ജോൺ ഹോപ്കിൻസ് സര്‍വകലാശാലയിൽ നിന്നും ടെലികമ്മ്യൂണിക്കേഷനിൽ മാസ്റ്റർ ഓഫ് എൻജിനീയറിങ് ബിരുദ‌ം നേടിയിട്ടുണ്ട്.

യുഎസിൽ മേരിലാൻഡിലെ ബെൽ എയർ നിവാസിയാണ് ഇദ്ദേഹം. ചങ്ങനാശേരി മംഗലത്ത് പരേതനായ ഷാജി തോമസിന്റെയും മറിയം എസ് തോമസിന്റെയും പുത്രനാണ്. യുഎസ് ഡിഫൻസ് ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥയായ ശോഭ ഷെറി തോമസ് ആണു ഭാര്യ. മക്കൾ: സാറ, എസ്ര, റാനിയ.

സെന്റ്.തോമസ് ഓർത്തഡോക്സ് ചർച്ച്, ബാർട്ടിമോർ മേരിലാൻഡ് അംഗമാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS