ഷിക്കാഗോ ∙ കെസിഎസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ 10നു ശനിയാഴ്ച വൈകിട്ട് ആറു മുതൽ ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ഈ പരിപാടിയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കെസിഎസ് ബോർഡ് ഓഫ് ഡയറക്‌ടർമാരെയും പരിചയപ്പെടുത്തും. കൂടാതെ, 2022-24 വർഷത്തേക്കുള്ള ആസൂത്രിത പരിപാടികളും പ്രവർത്തനങ്ങളും ചർച്ച ചെയ്യുകയും ചെയ്യും.
ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെസിഎസ് എക്സിക്യൂട്ടീവും ഡയറക്ടർ ബോർഡും അറിയിച്ചു.
പുതിയ ഭാരവാഹികൾ: ജെയിൻ മാക്കിൽ (പ്രസിഡന്റ്), ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്), സിബു കുളങ്ങര (സെക്രട്ടറി), തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ബിനോയ് കിഴക്കനടിയിൽ (ട്രഷറർ).