വാഹനത്തിന്റെ ടയർ മാറുന്നതിനിടെ ട്രക്ക് ഇടിച്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

university-students
SHARE

ലൂസിയാന ∙ സതേൺ യൂണിവേഴ്സിറ്റിയിലെ മൂന്നു കോളജ് വിദ്യാർഥികൾ വാഹനത്തിന്റെ ടയർ മാറുന്നതിനിടെ സെമി ട്രക്ക് ഇടിച്ച് ദാരുണമായി കൊല്ലപ്പെട്ടു. ടൈറൺ വില്യംസ് (19), ബ്രോഡ് റിക്ക് മൂർ (19), റെഡലൻ യാംഗ് (21) എന്നിവരാണ് മരിച്ചതെന്ന് യൂണിവേഴ്സിറ്റി അധികൃതർ സ്ഥിരീകരിച്ചു. ഡാലസിൽ നിന്നു 250 മൈൽ ദൂരെയായിരുന്നു അപകടം.

ക്രിസ്മസ് ആഘോഷങ്ങൾക്കായി ടെക്സസിൽ നിന്നും ലൂസിയാനയിലേക്ക് കാറിൽ പുറപ്പെട്ടവരായിരുന്നു ഇവർ.  സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിയതിനെതുടർന്ന് മൂന്നുപേരും ചേർന്ന് ടയർ മാറുന്നതിനുള്ള ശ്രമത്തിലായിരുന്നു. പെട്ടെന്നാണ് 62 ക്കാരൻ ഓടിച്ചിരുന്ന സെമി ട്രക്ക് നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചുകയറിയത്. മൂന്നുപേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. 

English Summary: 3 university students hit, killed by truck while changing tire

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS