രചന സിങ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

rachna-singh
SHARE

ടൊറന്റൊ (കാനഡ) ∙ രചന സിങ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിൽ വിദ്യാഭ്യാസ മന്ത്രിയാകുന്ന ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതയാണ് രചന. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ മാസ്റ്റർ ബിരുദം നേടിയ രചന ബ്രിട്ടിഷ് കൊളംമ്പിയ എജ്യുക്കേഷൻ ആൻഡ് ചൈൽഡ് കെയർ മന്ത്രിയായാണ് അധികാരമേറ്റത്.

rachna-singh-2

എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ് തന്റെ ലക്ഷ്യമെന്ന് അധികാരമേറ്റെടുത്തശേഷം രചന പറഞ്ഞു. മന്ത്രി സഭയുടെ ഭാഗമായി തീർന്നതിൽ അഭിമാനം കൊള്ളുന്നതായും ഇവർ പറഞ്ഞു. 2001 ൽ ഭർത്താവിനോടും രണ്ടര വയസ്സുള്ള മകനോടൊപ്പമാണ് രചന കാനഡയിലേക്കു കുടിയേറിയത്. വാൻകോവർ ഇൻഫർമേഷൻ സർവീസിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. 2017 ലാണ് ഇവർ ആദ്യമായി മത്സരിച്ചു ജയിച്ചത്. 2020 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

English Summary : Punjab-origin Rachna Singh becomes first South Asian minister in Canada

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS