ADVERTISEMENT

ഷിക്കാഗോ∙2022-2024 ലെ ഫോമാ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 3ന് ഷിക്കാഗോ സെന്റ് മേരീസ് ചർച്ച് ഹാളിൽ നടന്നു.  ഉദ്‌ഘാടനം വൻവിജയമായിരുന്നു. അനേകം നേതാക്കൾ പങ്കെടുത്തു   

 

ഈശ്വരപ്രാർഥനയോടു കൂടി ആരംഭിച്ച ചടങ്ങിൽ ഫോമാ റീജനൽ ചെയർമാൻ  ഡോ. സാല്‍ബി പോള്‍ അതിഥികളെ സ്വാഗതം ചെയ്തു, ഡോ.ജേക്കബ് തന്റെ അധ്യക്ഷപ്രസംഗത്തിൽ തന്നെ ഫോമാ ഏൽപിച്ചിരിക്കുന്ന ചുമതലകളെക്കുറിച്ചും വരുന്ന രണ്ടു വർഷം കൊണ്ടു നടപ്പിലാക്കുവാൻ ശ്രമിക്കുന്ന പ്രൊജക്ടുകളെക്കുറിച്ചും വാചാലനായി. തുടർന്ന് സംസാരിച്ച റീജിയൻ വൈസ് പ്രസിഡന്റ് ടോമി എടത്തിൽ മുൻ വർഷങ്ങളിൽ  ഫോമാ ചെയ്തിട്ടുള്ള അനേകം പ്രവർത്തനങ്ങളെക്കുറിച്ചു സംസാരിക്കുകയും വരുന്ന വർഷങ്ങളിൽ തന്റെ റീജിയൻ ഫോമയുടെ കേന്ദ്രക്കമ്മറ്റിയോട് ചേർന്നു ഫോമയുടെ പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിക്കുമെന്നും വാഗ്‌ദാനം ചെയ്തു, 

 

പരിപാടിയുടെ ഉദ്ഘാടകനായി സംസാരിച്ച  ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫ് ഷിക്കാഗോ സോമനാഥ് ഘോഷ് അമേരിക്കൻ ഇന്ത്യൻ  ജനത ഭാരതത്തിനു നൽകുന്ന സാമൂഹികവും സംസ്കാരികവുമായ സംഭാവനകളെക്കുറിച്ചും അതിലുപരി ആവശ്യസന്ദർഭങ്ങളിൽ മുന്നോട്ടു വന്നു നൽകുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചും ഓർമിച്ചു, ഒന്നിച്ചു  പ്രവർത്തിക്കേണ്ട ആവശ്യകതയെക്കുറിച്ചും അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ ഏതു കാര്യങ്ങൾക്കും ഇന്ത്യയും തങ്ങളുടെ കോൺസുലേറ്റും ഇപ്പോഴും മുന്പിലുണ്ടാവുമെന്നും  അദ്ദേഹം അറിയിച്ചു, ശേഷം സംസാരിച്ച ജനറൽ സെക്രട്ടറി ഓജസ് ജോൺ ഈ പ്രവർത്തന ഉദ്ഘാടനം നടത്തുവാൻ മുന്നോട്ടു വന്ന ചിക്കാഗോ സെൻട്രൽ റീജിയനെയും നേതാക്കളെയും അനുമോദിച്ചു കൊണ്ട് തുടർന്ന പ്രസംഗത്തിൽ വരുന്ന രണ്ടു വർഷം കൊണ്ട്  നടത്തുവാൻ ആഗ്രഹിക്കുന്ന പ്രോജക്ടുകളെക്കുറിച്ചു സംസാരിച്ചു. ട്രഷറർ ബിജു തോണിക്കടവിൽ കഴിഞ്ഞ കാലങ്ങളിൽ മുൻഗാമികൾ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും വരുന്ന രണ്ടു വർഷം സംഘടനയുടെ പ്രൊജക്ടുകളെ മുന്നോട്ടു സുഗമമായി കൊണ്ടുപോകുവാൻ എല്ലാവരുടെയും സഹായവും അഭ്യർഥിച്ചു, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ഇന്നു ഫോമയുടെ നേതൃത്വത്തിൽ നടത്തുന്ന അനേകം പ്രവർത്തനങ്ങൾ സഭയെ ഓർമിപ്പിച്ചു, കൂടുതൽ ഊർജസ്വലതയോടെ സംഘടനയെ മുന്നോട്ടു നയിക്കുവാൻ എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് അഭ്യർഥിച്ചു, വനിതകളടക്കമുള്ള പ്രവർത്തകർ മുന്നിട്ടിറങ്ങി അതാതു റീജിയനുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്ന് ജയ്‌മോൾ ശ്രീധർ  ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മാത്രമേ സംഘടനയുടെ ഉന്നമനം സാധ്യമാവുകയുള്ളുവെന്ന് അഭിപ്രായപ്പെട്ടു,

 

ജീവകാരുണ്യപ്രവർത്തനങ്ങൾക്കു കൂടുതൽ ഫണ്ട് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും കൂടുതൽ സ്പോൺസർമാരെ  ആവശ്യമുണ്ടെന്നും എന്നാൽ  മാത്രമേ കൂടുതൽ പ്രവർത്തനങ്ങളിലേക്കു ഫോമയ്‌ക്കു കടക്കുവാനാകൂ എന്നും ജെയിംസ് ജോർജ് അഭിപ്രായപ്പെട്ടു, 

 

ഫോമയുടെ വനിതാ ഫോറം ചെയർ സുജാ ഔസോ, വനിതാ പ്രതിനിധികളായ മേഴ്‌സി സാമുവൽ, രേഷ്മ രഞ്ജൻ, സുനിതാ പിള്ള, അമ്പിളി സജിമോൻ, ശുഭ അഗസ്റ്റിൻ, ടീന ആശിഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു,

 

ഇല്ലിനോയിസ് സ്റ്റേറ്റ് പ്രതിനിധി കെവിൻ ഓലിക്കൽ, ഷിക്കാഗോ സിറോ മലബാർ രൂപതയുടെ വികാരി ജനറൽ ഫാദർ തോമസ് മുളവനാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

 

റീജിയൻ വൈസ് പ്രസിഡന്റ് ടോമി എടത്തിൽ, ഡോ. സോൾബി പോൾ ചേന്നോത്ത് (ചെയർമാൻ),   ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറർ), ആന്റോ കവലക്കൽ (ജോയിന്റക്കൽ) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ), ആശാ മാത്യു (വിമൻസ് ഫോറം ചെയർപേഴ്‌സൺ), പീറ്റർ കുളങ്ങര (അഡൈ്വസറി ബോർഡ് ചെയർമാൻ), ബിജി ഫിലിപ്പ് എടാട്ട് (ഉപദേശക ബോർഡ് വൈസ് ചെയർമാൻ), ജോഷി കുരിശിങ്കൽ (ഉപദേശക ബോർഡ് ജോയിന്റ് സെക്രട്ടറി) ജോസ് മണക്കാട്ട് (ഫോമാ മുൻ ജോയിന്റ് സെക്രട്ടറി), നാഷണൽ കമ്മിറ്റി അംഗങ്ങൾ:- ജോയി പീറ്റർ ഇണ്ടിക്കുഴി, സുജനൻ പുത്തൻപുരയിൽ  ബിജു കിഴക്കേക്കൂറ്റ്, ജീവൻ, സച്ചിൻ സാജൻ, ജോൺസൺ കണ്ണൂക്കാടൻ  തുടങ്ങിയവരും പങ്കെടുത്തു,  വിവിധ കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തിയ വൻ  കലാപരിപാടികളോടെ പരിപാടി സമാപിച്ചു,

 

വിവരങ്ങൾക്ക് കടപ്പാട് - രേഷ്മ രഞ്ജൻ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com